കൊച്ചി: ബിരുദ-ബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിനുളള സാമ്പത്തിക സംവരണം ശരിയാണെന്ന് ഹൈക്കോടതി വിധിച്ചു. സാമ്പത്തിക സംവരണ നീക്കത്തെ എതിര്‍ത്ത് മുസ്‌ലിം ജമാഅത്ത് കൗണ്‍സില്‍ നല്‍കിയ ഹരജി തളളിക്കൊണ്ടാണ് ഹൈക്കോടതി സുപ്രധാനമായ ഈ വിധിന്യായം പുറപ്പെടുവിച്ചത്.

ചീഫ് ജസ്‌ററിസ് ബന്നൂര്‍മഠ്, ജസ്‌ററിസ് എ കെ ബഷീര്‍ എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ചാണ് വിധി ന്യായത്തില്‍ ഒപ്പുവെച്ചത്. മുന്നോക്ക സമുദായത്തിലെ പിന്നാക്കക്കാര്‍ക്കായിരുന്നു സംസ്ഥാന സര്‍ക്കാര്‍ ബിരുദ ബിരുദാനന്തര കോഴ്‌സുകളിലെ പ്രവേശനത്തിനായി സംവരണം ഏര്‍പ്പെടുത്തിയത്.

Subscribe Us:

നിലവില്‍ സംവരണം വാങ്ങുന്നവരുടെ സാമ്പത്തിക സ്ഥിതി മെച്ചപ്പെട്ടെന്ന് ഹൈക്കോടതി വിലയിരുത്തി. കഴിഞ്ഞ ആറ് ദശാബ്ദമായി സംവരണ ആനുകൂല്യങ്ങള്‍ ലഭിച്ച് വരുന്നതാണ് ഈ വിഭാഗത്തിന്റെ സാമ്പത്തിക മുന്നേറ്റത്തിന് ഒരു കാരണം. ഇനി മുഖ്യധാരയിലേക്ക് തിരിച്ചെത്താന്‍ ഈ വിഭാഗം തയാറാകണം. സാമൂഹികസ്ഥിതി മെച്ചപ്പെട്ട വിവരം ഈ വിഭാഗങ്ങള്‍ തിരിച്ചറിയണം. ഇക്കാര്യത്തില്‍ സമുദായ നേതാക്കളും പുനപരിശോധനക്ക് തയാറാകണമെന്നും ഹൈക്കോടതി പറഞ്ഞു.