ന്യൂദല്‍ഹി: രാജ്യത്തെ സാമ്പത്തികവളര്‍ച്ചയില്‍ വര്‍ധനവ് രേഖപ്പെടുത്തി. ഈ സാമ്പത്തികവര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 2 ശതമാനം വര്‍ധനയോടെ സാമ്പത്തിക വളര്‍ച്ച 8.9 ശതമാനത്തിലെത്തി.

കാര്‍ഷിക-നിര്‍മാണ മേഖലയിലുണ്ടായ നേട്ടമാണ് സാമ്പത്തിക രംഗം വളര്‍ച്ച നേടാന്‍ സഹായിച്ചത്. സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ 8.8 ശതമാനം വളര്‍ച്ചാനിരക്കായിരുന്നു ലക്ഷ്യമിട്ടിരുന്നത്. എന്നാല്‍ 8.9 ശതമാനം വളര്‍ച്ച കൈവരിക്കാന്‍ സാമ്പത്തികരംഗത്തിന് കഴിഞ്ഞു. സാമ്പത്തിക വളര്‍ച്ച 8.9 ശതമാനമായി ഉയര്‍ന്നു