ന്യൂദല്‍ഹി: രാജ്യത്തെ 13 നഗരങ്ങളില്‍ പെട്രോള്‍, ഡീസല്‍ വില വര്‍ധിക്കുമെന്ന് സൂചന. പെട്രോളിന് 41 പൈസയും ഡീസലിന് 26 പൈസയും വര്‍ധിപ്പിക്കാനാണ് തീരുമാനം. പെട്രോളിയം സെക്രട്ടറിയാണ് ഇതു സംബന്ധിച്ച് സൂചന നല്‍കിയത്. അതേസമയം കേരളത്തില്‍ എണ്ണ വില വര്‍ധിക്കില്ല.

ഇക്കോ ഫ്രണ്ട്‌ലി ബി എസ്-നാല് പെട്രോളിനാണ് വില കൂടുതല്‍ കൊടുക്കേണ്ടി വരിക. രാജ്യത്ത് രൂക്ഷമായ അന്തരീക്ഷ മലിനീകരണമുണ്ടാക്കുന്ന 13 നഗരങ്ങളില്‍ ഈ പെട്രോളും ഡീസലുമായിരിക്കും ലഭ്യമാവുക. ഈ നഗരങ്ങളില്‍ പെട്രോളിനും ഡീസലിനും കൂടിയ തുക കൊടുക്കേണ്ടിവരും. എന്നാല്‍ ഇത് ഏതൊക്കെ നഗരങ്ങളിലായിരിക്കുമെന്ന് വ്യക്തമായ വിവരം ലഭിച്ചിട്ടില്ല. വിലവര്‍ധന അടുത്ത മാലം ഒന്നിന് നിലവില്‍ വരുമെന്നാണ് സൂചന.

Subscribe Us: