എഡിറ്റര്‍
എഡിറ്റര്‍
കശ്മീര്‍ സംഘര്‍ഷം: തെരഞ്ഞെടുപ്പ് കമ്മീഷന്‍ അനന്ത്‌നാഗ് ഉപതെരഞ്ഞെടുപ്പ് റദ്ദാക്കി
എഡിറ്റര്‍
Tuesday 2nd May 2017 9:57am

ന്യൂദല്‍ഹി: ജമ്മു കശ്മീരിലെ അനന്ത്‌നാഗ് ലോക്‌സഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പ് റദ്ദാക്കിയതായി തെരഞ്ഞെടുപ്പ് കമ്മീഷന്‍. മെയ് 25നാണ് ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നത്.

ജമ്മു കശ്മീരില്‍ സംഘര്‍ഷം തുടരുന്ന സാഹചര്യത്തില്‍ തെരഞ്ഞെടുപ്പ് നടത്താനുള്ള സാഹചര്യമല്ല നിലനില്‍ക്കുന്നതെന്ന് ചൂണ്ടിക്കാട്ടിയാണ് തെരഞ്ഞെടുപ്പ് കമ്മീഷന്റെ നടപടി.


Don’t Miss: ‘മുസ്‌ലിം യുവാക്കളെ തീവ്രവാദികളാക്കാന്‍ തെലങ്കാന പൊലീസ് വ്യാജ വെബ്‌സൈറ്റ് ഉണ്ടാക്കി’ : ഗുരുതര ആരോപണങ്ങളുമായി ദിഗ്‌വിജയ് സിങ് 


ജമ്മു കശ്മീര്‍ മുഖ്യമന്ത്രി സ്ഥാനം ഏറ്റെടുക്കാനായി കഴിഞ്ഞവര്‍ഷം ലോക്‌സഭാ എം.പി മെഹബൂബ മുഫ്തി രാജിവെച്ചതോടെയാണ് അനന്ത് നാഗ് ലോക്‌സഭാ സീറ്റ് ഒഴിഞ്ഞത്. ഇവിടെ മെഹ്ബൂബ മുഫ്തിയുടെ സഹോദരന്‍ മുഫ്തി തസാഡഖ് ഹുസൈനാണ് മത്സരിക്കാന്‍ തീരുമാനിച്ചത്.

അനന്ത്‌നാഗ് മണ്ഡലത്തിലെ പൊളിങ് ബൂത്തുകളില്‍ അക്രമ സംഭവങ്ങള്‍ ഒഴിവാക്കാന്‍ 75000 സുരക്ഷാസൈനകരെ വിന്യസിക്കണമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷന്‍ ആഭ്യന്തര മന്ത്രാലയത്തോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ 30,000 സൈനികരെ മാത്രമേ വിന്യസിക്കാനാവൂ എന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. ഇതേത്തുടര്‍ന്നാണ് വോട്ടെടുപ്പ് നീട്ടിവെക്കാന്‍ തീരുമാനിച്ചത്.

നേരത്തെ ഏപ്രില്‍ 12ന് ഇവിടെ ഉപതെരഞ്ഞെടുപ്പ് നടത്താന്‍ തീരുമാനിച്ചിരുന്നു. എന്നാല്‍ ശ്രീനഗര്‍ നിയമസഭാ മണ്ഡലത്തിലേക്കുള്ള ഉപതെരഞ്ഞെടുപ്പിനിടെയുണ്ടായ അക്രമസംഭവങ്ങളെ തുടര്‍ന്ന് അത് മെയ് 25ലേക്കു നീട്ടുകയായിരുന്നു.

എന്നാല്‍ സംഘര്‍ഷങ്ങള്‍ ഇപ്പോഴും തുടരുന്ന സാഹചര്യത്തിലാണ് വീണ്ടും തെരഞ്ഞെടുപ്പ് മാറ്റിവെച്ചത്. പുതിയ തിയ്യതി പ്രഖ്യാപിച്ചിട്ടില്ല.

Advertisement