എഡിറ്റര്‍
എഡിറ്റര്‍
എബോള; ജാഗ്രത പാലിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദ്ദേശം
എഡിറ്റര്‍
Friday 8th August 2014 4:26pm

ebolaaaa ജനീവ: ഭീതിപരത്തുന്ന എബോള വൈറസിനെതിരെ ജാഗ്രത പാലിക്കാന്‍ ലോകാരോഗ്യ സംഘടനയുടെ നിര്‍ദേശം. വൈറസ് പടര്‍ന്നുപിടിക്കുന്ന ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ആരോഗ്യ അടിയന്തരവാസ്ഥ പ്രഖ്യാപിക്കാനും ലോകാരോഗയ സംഘടന ഉത്തരവിട്ടു. ജനീവയില്‍ നടന്ന ദ്വിദിന സമ്മേളനത്തിലാണ് നിര്‍ദേശം.

ലോകാരോഗ്യ സംഘടനയുടെ കണക്കനുസരിച്ച് 1603 പേര്‍ക്ക് രോഗം ബാധിച്ചിട്ടുണ്ട്. 932 പേര്‍ മരിച്ചു. ആഫ്രിക്കന്‍ രാജ്യങ്ങളായ നൈജീരിയ, സിയറ ലിയോണ്‍, ഗിനിയ ലൈബീരിയ എന്നിവിടങ്ങളിലാണ് രോഗം പരത്തുന്ന വൈറസ് പടരുന്നത്. ഗിനിയയില്‍ 363 പേരും സിയറ ലിയോണില്‍ 286 പേരും ലൈബീരിയയില്‍ 282 പേരും മരിച്ചു. ഫിബ്രവരിയില്‍ ഘാനയിലാണ് രോഗം ആദ്യമായി റിപ്പോര്‍ട്ട് ചെയ്യപ്പെട്ടത്.

അതേസമയം, എബോള വൈറസ് ഇന്ത്യയിലെത്താന്‍ സാധ്യതയില്ലെന്നും ആവശ്യമായ പ്രതിരോധ നടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും കേന്ദ്ര ആരോഗ്യ മന്ത്രി ഹര്‍ഷവര്‍ധന്‍ അറിയിച്ചു. എബോള ബാധിത രാജ്യങ്ങളില്‍ 45,000 ഇന്ത്യക്കാര്‍ കഴിയുന്നതായി കേന്ദ്രം കഴിഞ്ഞ ദിവസം അറിയിച്ചതിന് തൊട്ടുപിറകെയാണ് ജാഗ്രതാ നിര്‍ദേശം.

മലേറിയ, കോളറ തുടങ്ങിയവയക്ക് സമാനമായ വൈറല്‍ രോഗമാണ് എബോള. രോഗബാധിതരുടെ ശരീര ദ്രവങ്ങളിലൂടെയാണ് രോഗം പകരുന്നത്.  ഇതുവരെ ഫലപ്രദമായ ചികിത്സ കണ്ടെത്തിയിട്ടില്ല. പനി,തൊണ്ടവേദന,പേശീ വേദന തുടങ്ങിയവയാണ് ആദ്യലക്ഷണം.

ആന്തരികായവങ്ങളെയാണ് രോഗം കൂടുതല്‍ ബാധിക്കുന്നത്. രോഗാണു ശരീരത്തില്‍ പ്രവേശിച്ച് രണ്ടു ദിവസം മുതല്‍ മൂന്ന് ആഴ്ച കഴിഞ്ഞേ ലക്ഷണങ്ങള്‍ കണ്ടു തുടങ്ങുകയുള്ളൂ. വൈറസ് ബാധ ജീവന്‍ കവരാനുള്ള സാധ്യത വളരെ കൂടുതലാണ്.

Advertisement