എഡിറ്റര്‍
എഡിറ്റര്‍
തമിഴ്‌നാട് സ്വദേശിക്ക് എബോളയെന്ന് സംശയം
എഡിറ്റര്‍
Sunday 10th August 2014 1:53pm

ebola-1ചെന്നൈ: എബോള വൈറസ് ഇന്ത്യയിലും എത്തിയതായി സംശയം. ചെന്നൈയില്‍ വിമാനമിറങ്ങിയ ഒരാളിലാണ് എബോളയുടെ രോഗലക്ഷണങ്ങള്‍ കണ്ട് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വൈറസ് ബാധിതനാണെന്ന് വിദഗ്ദ്ധ പരിശോധനകള്‍ക്ക് ശേഷം മാത്രമേ സ്ഥിരീകരിക്കാനാകുവെന്ന് ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

ആഫ്രിക്കയിലെ ഗിനിയില്‍ നിന്ന് ചെന്നൈയിലെത്തിയ തേനി സ്വദേശിയായ വ്യക്തിയെയാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്. വിമാനത്തില്‍ വച്ച് ഛര്‍ദ്ദിയും തലകറക്കവും അനുഭവപ്പെട്ടതിനെ തുടര്‍ന്നാണ് ശനിയാഴ്ച്ച രാത്രി ചെന്നൈ വിമാനത്താവളത്തിലിറങ്ങിയ ഇയാളെ ആശുപത്രിയിലേക്ക് മാറ്റിയത്. പ്രത്യക വാര്‍ഡ് ഒരുക്കിയാണ് ഇയാളെ രാജീവ് ഗാന്ധി ജനറല്‍ ആസ്പത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുന്നത്.

എബോള പടര്‍ന്നുപിടിക്കുന്നതിനാല്‍ ആഫ്രിക്കന്‍ രാജ്യങ്ങളില്‍ ലോകാരോഗ്യസംഘടന ആരോഗ്യ അടിയന്തിരാവസ്ഥ പ്രഖ്യാപിച്ചിരിക്കുകയാണ്. ഈ സാഹചര്യത്തില്‍ ലോകരാഷ്ട്രങ്ങളെല്ലാം വിമാനത്താവങ്ങളില്‍ കര്‍ശന പരിശോധനകള്‍ നടത്തി മാത്രമാണ് ആളുകളെ കടത്തി വിടുന്നത്.

Advertisement