വിശപ്പില്ലായ്മ, അത്യാര്‍ത്തി, ദഹനക്കുറവ് തുടങ്ങിയ രോഗങ്ങള്‍ സ്ത്രീകളുടെ ഗര്‍ഭിണിയാവാനുള്ള കഴിവ് കുറയ്ക്കുമെന്ന് പഠന റിപ്പോര്‍ട്ട്. യു.കെയിലെ 11,088 സ്ത്രീകളില്‍ നടത്തിയ പഠനത്തിലാണ് ഇക്കാര്യം വ്യക്തമായത്.

പഠന വിധേയരാക്കിയ സ്ത്രീകളില്‍ 171% പേര്‍ക്കും ദഹനക്കുറവുള്ളതായി കണ്ടെത്തിയിട്ടുണ്ട്. 199% പേര്‍ അത്യാര്‍ത്തിയുള്ളവരാണ്. 82% പേര്‍ക്ക് ഈ രണ്ട് ബുദ്ധിമുട്ടുകളും അനുഭവിക്കുന്നവരാണ്. ഇത്തരം സ്ത്രീകള്‍ ഗര്‍ഭം ധരിക്കാന്‍ മറ്റുള്ളവരെക്കാള്‍ ആറ് മാസമോ അതിലധികമോ എടുക്കുമെന്നാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാല്‍ 12 മാസത്തില്‍ കൂടതല്‍ എടുക്കാന്‍ സാധ്യതയില്ലതാനും.

ഈ ആരോഗ്യപ്രശ്‌നമുള്ള 6.2% സ്ത്രീകളും ഗര്‍ഭിണിയാവുന്നതിനായി ചികിത്സ നടത്തിയതായി കണ്ടെത്തിയിട്ടുണ്ട്. ഇവരില്‍ ഭൂരിപക്ഷം പേരുടേയും ഗര്‍ഭധാരണം അപ്രതീക്ഷിതമായിരുന്നു. ഗര്‍ഭം ധരിക്കാനുള്ള സാധ്യത മുന്‍കൂട്ടി കാണാന്‍ ഇവര്‍ക്ക് കഴിയില്ല.

ഈറ്റിംങ് ഡിസോര്‍ഡേഴ്‌സ് ഗര്‍ഭധാരണത്തിലുണ്ടാകുന്ന ബുദ്ധിമുട്ടുകളാണ് ഈ പഠനത്തില്‍ നിന്നും വ്യക്തമാകുന്നത്. അതിനാല്‍ ഇത്തരം ഡിസോര്‍ഡേഴ്‌സ് ഉള്ള സ്ത്രീകള്‍ ഈ പ്രശ്‌നം ചികിത്സിച്ച് ഭേദമാക്കിയശേഷം ഒരു കുഞ്ഞിനെക്കുറിച്ച് ചിന്തിക്കുന്നതായിരിക്കും നല്ലത്.