Categories

Headlines

നിങ്ങള്‍ ആദ്യമായാണോ വ്യായാമം ചെയ്യുന്നത്? എങ്കില്‍ ഇക്കാര്യങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കണം

ork-out

ദിവസവും കുറച്ചുസമയം വ്യായാമത്തിനായി നീക്കിവെക്കാന്‍ തീരുമാനിച്ചിരിക്കുകയാണോ നിങ്ങള്‍. ആ തീരുമാനം നടപ്പില്‍വരുത്താനുള്ള ശ്രമത്തിലാണോ എങ്കില്‍ നിങ്ങള്‍ തീര്‍ച്ചയായും അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങളുണ്ട്.

ഫിറ്റ്‌നസിലാണ് ശ്രദ്ധിക്കേണ്ടത്:

തടി കൂടിയതും വയര്‍ ചാടിയതുമൊക്കെയായിരിക്കും പലരും വ്യായാമം ചെയ്യാന്‍ തുടങ്ങാനുള്ള കാരണം. വ്യായാമം തുടരുമ്പോള്‍ അവ കുറയുന്നുണ്ടോ എന്നതിലായിരിക്കും പ്രധാന ശ്രദ്ധയും. എന്നാല്‍ നിങ്ങള്‍ ശ്രദ്ധിക്കേണ്ടത് മൊത്തത്തിലുള്ള ആരോഗ്യത്തിലായിരിക്കണം. അല്ലാതെ ഭാരം കുറയുന്നുണ്ടോയെന്നതിലല്ല.

സ്ഥിരമായി വ്യായാമം ചെയ്യുന്നത് നമ്മനുടെ കൈകാലുകള്‍ക്കും ഹൃദയത്തിനും ശ്വാസകോശത്തിനുമൊക്കെ ഗുണകരമാണ്. ഭാരം കുറയുന്നില്ല എന്നതിന്റെയൊക്കെ പേരില്‍ ഇത് ഉപേക്ഷിക്കുകയാണെങ്കില്‍ നിങ്ങള്‍ക്ക് ആ ഗുണങ്ങള്‍ നഷ്ടപ്പെടും.


Must Read:അത് പാടിയത് ഞാനായിരുന്നു: പക്ഷേ സിനിമയിറങ്ങിയപ്പോള്‍ ശബ്ദം റിമി ടോമിയുടേതായി: ഏറെ വേദനിപ്പിച്ച അനുഭവം ഇതാണെന്ന് മിന്‍മിനി


തുടക്കക്കാര്‍ക്കൊപ്പം തന്നെ തുടങ്ങുക:

വ്യായാമത്തില്‍ നിങ്ങള്‍ തുടക്കക്കാരാണെങ്കില്‍ നിങ്ങളെപ്പോലെ തുടക്കക്കാര്‍ക്കൊപ്പം വര്‍ക്കൗട്ട് ചെയ്യുക. അങ്ങനെ വരുമ്പോള്‍ അവരുമായി താരതമ്യം ചെയ്ത് നിരാശരാവുന്ന അവസ്ഥയുണ്ടാവില്ല.

തുടക്കത്തില്‍ പതിയെ മതി:

വ്യായാമത്തിന്റെ തുടക്കത്തില്‍ പതിയെ ചെയ്യുന്നതാണ് നല്ലത്. വളരെ ഹാഡായി വര്‍ക്ക് ചെയ്താല്‍ മസിലുകള്‍ക്കും മറ്റും വേദനയുണ്ടാവും. ഒരു ത്രഡ് മില്ലില്‍ പത്തുമിനിറ്റേ നിങ്ങള്‍ക്ക് വ്യായാമം ചെയ്യാന്‍ കഴിയുന്നുള്ളൂവെങ്കില്‍ ആദ്യം പത്തുമിനിറ്റ് ചെയ്യുക. പിന്നീട് പതിയെ പതിയെ ഉയര്‍ത്തിക്കൊണ്ടുവരിക.

വെയ്റ്റ് മെഷീനുകളും ഡംബ് ബെല്ലുകളും ട്രൈ ചെയ്യുമ്പോഴും ആദ്യം കുറഞ്ഞ വെയ്റ്റിലുള്ളവ എടുക്കുക.

Tagged with: