എഡിറ്റര്‍
എഡിറ്റര്‍
മാതോശ്രീയിലേക്ക് കടന്നുചെന്ന് താക്കറെയെ വധിക്കുക എളുപ്പമായിരുന്നെന്ന് ഹെഡ്‌ലി
എഡിറ്റര്‍
Monday 26th November 2012 6:05am

മുംബൈ: ശിവസേന സ്ഥാപകനായിരുന്ന ബാല്‍ താക്കറെയുടെ സുരക്ഷാ വലയത്തിലുള്ള ബാന്ദ്രയിലെ വസതിയായ ‘മാതോശ്രീ’യും ലക്ഷ്യമിട്ടിരുന്നതായി മുംബൈ ഭീകരാക്രമണത്തിന്റെ പ്രധാന സൂത്രധാരന്‍ ഡേവിഡ് ഹെഡ്‌ലിയുടെ വെളിപ്പെടുത്തല്‍.

Ads By Google

മാതോശ്രീയിലേക്ക് എളുപ്പം കടന്നുചെല്ലാമെന്നും താക്കറെയെ വധിക്കുക എളുപ്പമാണെന്നും ഹെഡ്‌ലി വിശ്വസിച്ചിരുന്നുവത്രേ. അടുത്ത് പറത്തിറങ്ങുന്ന ‘ഹെഡ്‌ലിയും ഞാനും’ എന്ന പുസ്തകത്തിലാണ് ഈ വെളിപ്പെടുത്തല്‍ ഉള്ളത്. പത്രപ്രവര്‍ത്തകന്‍ ഹുസൈന്‍ സൈദിയുടെതാണ് പുസ്തകം.

ഹെഡ്‌ലി മുംബൈയില്‍ താമസിച്ച സമയത്ത് സിനിമാ നിര്‍മ്മാതാവ് മഹേഷ് ഭട്ടിന്റെ മകന്‍ രാഹുലിന് അദ്ദേഹത്തോടുണ്ടായിരുന്ന അസാധാരണ സൗഹൃദമാണ് പുസ്തകത്തിലെ പ്രധാന പ്രതിപാദന വിഷയം. ഈ ബന്ധത്തെ സൂചിപ്പിച്ചാണ് പുസ്തകത്തിന് ‘ഹെഡ്‌ലിയും ഞാനും’ എന്ന പേര് നല്‍കിയത്.

ജിം ഇന്‍സ്ട്രക്ടര്‍ കൂടിയായ ശിവസേന പ്രവര്‍ത്തകന്‍ വിലാസിന്റെ സഹായത്തോടെയാണ് മാതോശ്രീയില്‍ ഹെഡ്‌ലി സൂക്ഷ്മനിരീക്ഷണം നടത്തിയത്. ജിംനേഷ്യത്തില്‍ വെച്ചാണ് ഹെഡ്‌ലി രാഹുലുമായും വിലാസുമായും സൗഹൃദത്തിലായത്. മാതോശ്രീയിലെ സുരക്ഷാ വീഴ്ചകള്‍ ഹെഡ്‌ലി വൈകാതെ മനസ്സിലാക്കി.

താക്കറെയുടെ ആരാധകന്‍ എന്ന വ്യാജേന മാതോശ്രീയെ 15 മിനിട്ടോളം ഹെഡ്‌ലി ക്യാമറയില്‍ പകര്‍ത്തി. ചെറിയ സംഘം ക്രിമിനലുകള്‍ക്ക് വരെ സുരക്ഷ ഭേദിച്ച് താക്കറെയുടെ അടുത്തെത്താമെന്നും താക്കറെയുടെ സുരക്ഷയില്‍ പോലീസ് എന്തിനാണ് അഭിമാനിക്കുന്നതെന്നും ഹെഡ്‌ലി പറഞ്ഞതായി പുസ്തകം വെളിപ്പെടുത്തുന്നു.

ചിക്കാഗോയില്‍ വെച്ച് എന്‍.ഐ.എ രേഖപ്പെടുത്തിയ ഹെഡ്‌ലിയുടെ മൊഴികള്‍ അടിസ്ഥാനമാക്കിയാണ് പുസ്തകം രചിച്ചത്. പുസ്തകം ഒരാഴ്ചക്കുള്ളില്‍ പുറത്തിറങ്ങും.

മാതോശ്രീയെക്കുറിച്ച് ഇത്രയേറെ വിവരങ്ങള്‍ കയ്യിലുണ്ടായിരുന്നിട്ടും മുംബൈ ആക്രമണ ലിസ്റ്റില്‍ മാതോശ്രീ പെടാതിരുന്നത് ശ്രദ്ധേയമാണ്.

Advertisement