Categories

ഇനി ചുംബിച്ചോളൂ!

ചുംബനത്തിന് അവിശ്വസനീയമായ ശക്തിയുണ്ട്. നന്നായി ചെയ്താല്‍ അത് നിങ്ങള്‍ക്ക് ബോധ്യമാകും. ഓരോ നല്ല ചുംബനവും ഒത്തിരി ചുംബനങ്ങളിലേക്ക് നിങ്ങളെ നയിക്കും. ചുംബനം ഉപ്പുവെള്ളംകുടിക്കുന്നത് പോലെയാണ്, കുടിക്കുന്തോറും നിങ്ങളുടെ ദാഹം കൂടിക്കൊണ്ടിരിക്കും’ എന്ന ചൈനീസ് പഴമൊഴിയുടെ പൊരുളും അത് തന്നെ. ചെറിയ ചില മുന്നൊരുക്കമുണ്ടെങ്കില്‍ ചുംബനം നിങ്ങള്‍ക്കൊരു നവ്യാനുഭവമായി മാറ്റാം.

കണ്ണുകളിലേക്ക് നോക്കിനില്‍ക്കുക

ചുംബിനിക്കുന്നതിന് മുമ്പ് പങ്കാളിയുടെ കണ്ണുകളിലേക്ക് നോക്കുക. ഇത് നിങ്ങള്‍ക്ക് ഇരുവര്‍ക്കുമിടയിലൂടെ ഒരു അദൃശ്യ സന്ദേശമായി കൈമാറപ്പെടും.

പുഞ്ചിരിക്കുക

പങ്കാളിയെ നോക്കി ചെറുതായൊന്ന് പുഞ്ചിരിക്കുക. അതേ പ്രതികരണം തിരികെ കിട്ടുമെന്ന പ്രതീക്ഷയോടെ.

അകലം കുറയ്ക്കുക

പങ്കാളിയുടെ കണ്ണുകളിലേക്ക് നോക്കി ചെറുതായൊന്ന് പുഞ്ചിരിച്ചുകൊണ്ട് പതിയെ അവര്‍ക്ക് അരികിലേക്ക് നീങ്ങുക.

മുഖത്ത് മൃദുവായി സ്പര്‍ശിക്കുക

പതുക്കെ പങ്കാളിയുടെ മുഖത്ത് മൃദുവായി സ്പര്‍ശിക്കുക. ഇത് ഇരുവര്‍ക്കുമിടയിലെ അടുപ്പം വര്‍ധിപ്പിക്കും. സ്ത്രീകളാണെങ്കില്‍ പുരുഷന്‍മാരുടെ മുടിയില്‍ പതുക്കെ സ്പര്‍ശിക്കുന്നത് നന്നായിരിക്കും. പുരുഷന്‍മാരാണെങ്കില്‍ പങ്കാളിയുടെ കവിളില്‍ പതുക്കെ സ്പര്‍ശിക്കുക.

റിലാക്‌സ്
നിങ്ങളുടെ ചുണ്ടുകള്‍ റിലാക്‌സ്ഡ് ആക്കുക

ചുണ്ടുകളില്‍ ഈര്‍പ്പം നിലനിര്‍ത്തുക

പുരുഷന്‍മാരും സ്ത്രീകളും ഒരുപോലെ ശ്രദ്ധിക്കേണ്ട കാര്യമാണിത്. നിങ്ങളുടെ ചുണ്ടുകളില്‍ ഈര്‍പ്പം നിലനിര്‍ത്താനായി ലിപ് ബാമുകള്‍ സ്ഥിരമായി ഉപയോഗിക്കുക.

കണ്ണുകള്‍ അടയ്ക്കുക

ചുണ്ടുകള്‍ തമ്മിലടയ്ക്കുമ്പോള്‍ കണ്ണുകള്‍ അടയ്ക്കുക. പങ്കാളിയുടെ കണ്ണ് തുറന്നുകിടക്കുന്നത് ചിലരില്‍ അസ്വസ്ഥതയുണ്ടാക്കും. കൂടാതെ കണ്ണുകള്‍ അടയ്ക്കുന്ന സമയത്ത് കുറച്ചുകൂടി വികാരഭരിതമായ ചുംബനാനുഭവം സാധ്യമാകും.

ശരിയായ ആംഗിള്‍ തിരഞ്ഞെടുക്കുക

തല ചെറുതായി ചരിക്കുക. ഇത് നിങ്ങളുടെ ചുണ്ടുകള്‍ പരസ്പരം ഒരേ സ്ഥാനത്തെത്താന്‍ സഹായിക്കും.

ചുണ്ടുകള്‍ തുറയ്ക്കുക

നിങ്ങള്‍ പരസ്പരം അടുക്കുന്തോറും ചുണ്ടുകള്‍ തുറക്കുക. പങ്കാളിക്ക് അവരെ വിഴുങ്ങുകയാണെന്ന് തോന്നുന്ന രീതിയില്‍ തുറയ്ക്കരുത്. ചെറുതായി മാത്രം തുറയ്ക്കുക.

ചുംബനം

പതുക്കെ പങ്കാളിയുടെ ചുണ്ടില്‍ സ്പര്‍ശിക്കുക. പെട്ടെന്ന് പിന്‍വലിയാതിരിക്കാന്‍ ശ്രദ്ധിക്കണം. ചുംബനം സമയമെടുത്ത് ആസ്വദിക്കണം. ആസ്വദിച്ച് കഴിഞ്ഞാല്‍ പതുക്കെ പിറകോട്ട് മാറി ഒരു പുഞ്ചിരിയോടെ പങ്കാളിയുടെ കണ്ണിലേക്ക് നോക്കുക.

2 Responses to “ഇനി ചുംബിച്ചോളൂ!”

  1. Rajappan

    ഇപ്പോഴത്തെ പിള്ളേര്‍ക്ക് ഈ മാതിരി സ്ലോ അപ്പ്രോച് ഇഷ്ടമല്ല ഫാസ്റ്റ് വേണം ……..

  2. Anu

    ഇത് വായിച്ചു കയിഞ്ഞപ്പോഴേക്കും ഒരു കിസ്സ്‌ ചെയ്ത അനുഭൂതി ……..