കൊച്ചി: ഈസ്റ്റേണ്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം.ഇ. മീരാന്‍ (70) അന്തരിച്ചു. ഹൃദയസംബന്ധമായ അസുഖത്തെ തുടര്‍ന്ന് ഒരാഴ്ചയായി ചികിത്സയിലായിരുന്ന മീരാന്‍, കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വച്ചാണ് അന്ത്യശ്വാസം വലിച്ചത്.

സംസ്‌കാരം വൈകിട്ട് നാലിന് അടിമാലിയില്‍ ജുമാ അത്ത് പള്ളി ഖബറിസ്ഥാനില്‍ നടക്കും.