Categories
boby-chemmannur  

ഈസ്‌റ്റേണ്‍ മുളകുപൊടിയില്‍ മാരകവിഷം, വാര്‍ത്തയും മുളകുപൊടിയും കുഴിച്ചുമൂടി

ഹരീഷ് വാസുദേവന്‍

കൊച്ചി: പ്രശസ്ത കറിപ്പൊടി കമ്പനിയായ ഈസ്‌റ്റേണിന്റെ മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തി. ‘സുഡാന്‍ 4′ എന്ന മാരക രാസപദാര്‍ഥമാണ് കണ്ടെത്തിയത്. അമേരിക്കയിലേക്ക് കയറ്റുമതി ചെയ്യാന്‍ വെച്ചിരുന്ന മുളക്‌പൊടി പാക്കറ്റുകള്‍ നിയമപ്രകാരം പരിശോധന നടത്തിയപ്പോള്‍ കൊച്ചിയിലെ സ്‌പൈസസ് ബോര്‍ഡ് ഉദ്യോഗസ്ഥരാണ് വിഷം കണ്ടെത്തിയത്. നവംബര്‍ 9 നു ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ നിന്നും റെയ്ഡില്‍ ശേഖരിച്ച മുളകുപൊടി പരിശോധനയ്ക്കായി അയച്ചപ്പോള്‍ ഓരോ കിലോ ഗ്രാം ഈസ്‌റ്റേണ്‍ മുളക് പൊടിയിലും 14 മൈക്രോ ഗ്രാം സുഡാന്‍ 4 കണ്ടെത്തി എന്നാണ് റിപ്പോര്‍ട്ട്. ഇതിനെത്തുടര്‍ന്ന് 1200 കിലോ മുളകുപൊടി കോതമംഗലത്തെ ഈസ്‌റ്റേണ്‍ ഫാക്ടറിയില്‍ വെച്ചു ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ കുഴിച്ചുമൂടി.

സ്‌പൈസസ് ബോര്‍ഡ് കൊച്ചി യൂണിറ്റിലെ ഫുഡ് സേഫ്റ്റി ഡിസൈനേറ്റര്‍ ആയ കെ. അജിത് കുമാറിന്റെ നേതൃത്വത്തില്‍ ഫുഡ് ഇന്‍സ്‌പെക്ടര്‍മാരായ അബ്ദുള്‍ ജലീല്‍, ബൈജു പി.ജോണ്‍ എന്നിവരാണ് വിഷലിപ്തമായ മുളകുപൊടി പിടിച്ചെടുത്തത്. സാമ്പിളുകളില്‍ നിന്നു മാത്രം 1200 കിലോയില്‍ സുഡാന്‍ ഡൈ കലര്‍ന്നതായി കണ്ടെത്തിയിരുന്നു. ഇതാണ് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ പിടിച്ചെടുത്ത് നശിപ്പിച്ചിട്ടുള്ളത്. ക്യാന്‍സര്‍ അടക്കമുള്ള മാരക അസുഖങ്ങള്‍ ഉണ്ടാക്കുന്ന രാസവിഷമാണ് സുഡാന്‍ 4. ഭക്ഷ്യ വസ്തുക്കളില്‍ സുഡാന്‍ 4 ഉപയോഗിക്കുന്നത് പല രാജ്യങ്ങളിലും മായം ചേര്‍ക്കല്‍ നിരോധന നിയമപ്രകാരം ക്രിമിനല്‍ കുറ്റമാണ്. പെട്രോളിയം എണ്ണകളിലും മറ്റും ചുവപ്പ് നിറം ചേര്‍ക്കാന്‍ ഉപയോഗിക്കുന്ന രാസവസ്തുവാണ് സുഡാന്‍.

കേരളത്തില്‍ നിന്നും അന്താരാഷ്ട്ര തലത്തില്‍ ഏറ്റവുമധികം കയറ്റുമതി ചെയ്യപ്പെടുന്ന കറിപ്പോടിയാണ് ഈസ്‌റ്റേണ്‍. 400 കോടിയുടെ ആസ്തിയുള്ള കമ്പനിയാണിത്. അമേരിക്ക, യൂറോപ്പ്, ഓസ്‌ട്രേലിയ, ഗള്‍ഫ് തുടങ്ങിയവിടങ്ങളിലേക്കാണ് പ്രധാനമായി കയറ്റുമതി ചെയ്യപ്പെടുന്നത്. ഗുണമേന്മയ്ക്കുള്ള ദേശീയ പുരസ്‌കാരം നേടിയ ഇവര്‍ക്ക് വലിയ ലബോറട്ടറി സംവ്ധാനങ്ങളും ഉണ്ടെന്നാണ് അവകാശവാദം. കയറ്റി അയക്കുന്ന മുളകുപൊടിക്ക് മാത്രമേ സ്‌പൈസസ് ബോര്‍ഡിന്റെ പരിശോധന കര്‍ശനമായിട്ടുള്ളൂ. അതിനാല്‍ത്തന്നെ കേരളത്തില്‍ വിറ്റഴിക്കപ്പെടുന്ന മുളകുപൊടിയില്‍ വിഷം കലര്‍ന്നിട്ടുണ്ടോ എന്ന് സംസ്ഥാന സര്‍ക്കാരിനും ഉറപ്പില്ല.

മായം കലര്‍ന്നതിനാല്‍ ഗള്‍ഫ് നാടുകളിലേക്ക് കയറ്റി അയക്കുന്നവ ചിലപ്പോള്‍ തിരിച്ചെത്താറുണ്ട്. ഇത് പിന്നീട് ചൂടാക്കിയും മറ്റും ഇന്‍ഡ്യന്‍ വിപണിയില്‍ വിറ്റഴിക്കുകയാണ് പതിവെന്ന് ഈ മേഖലയിലെ ഒരു ഉദ്യോഗസ്ഥന്‍ സൂചിപ്പിച്ചു.  കഴിഞ്ഞ തവണ ഈസ്‌റ്റേണ്‍ കയറ്റുമതി ചെയ്ത മുളകുപൊടിയില്‍ മായം കണ്ടെത്തിയതായി അന്താഷ്ട്ര പരിശോധനാ കേന്ദ്രങ്ങളില്‍ നിന്നും രഹസ്യ വിവരം ലഭിച്ചതിനെ തുടര്‍ന്നാണ് ഉദ്യോഗസ്ഥര്‍ പരിശോധന നടത്തിയത് എന്നാണ് സൂചന. എന്നാല്‍ സംഭവം പുറത്തായതോടെ ഇത്തരമൊരു പരിശോധന നടന്നിട്ടില്ലെന്നും ഈസ്‌റ്റേണ്‍ ഉല്‍പ്പന്നങ്ങള്‍ ഗുണനിലവാരമുള്ളവയാണെന്നും കാണിച്ചു കമ്പനി തങ്ങളുടെ ഫെയ്‌സ്ബുക്ക് പേജില്‍ അറിയിപ്പ് നല്‍കി. ഇംഗ്ലീഷിലും മലയാളത്തിലും ന്യായീകരണങ്ങള്‍ നിരത്തിയെങ്കിലും മുളകുപൊടിയില്‍ മാരകവിഷം കണ്ടെത്തിയിട്ടില്ല എന്നോ സര്‍ക്കാര്‍ ആവശ്യപ്പെട്ടപ്പോള്‍ അത് നശിപ്പിച്ചിട്ടില്ല എന്നോ കമ്പനി വാദിക്കുന്നില്ല എന്നത് ശ്രദ്ധേയമാണ്.

ഈസ്‌റ്റേണ്‍ പിടിച്ചെടുത്ത മുളകുപൊടി ലാബില്‍ അയച്ചു ലഭിച്ച പരിശോധനാ ഫലം ലഭിച്ചയുടനെ നവംബര്‍ 17 നു MKT/QR/07 [13] 2011-12  നമ്പര്‍ അടിയന്തിര കത്തിലൂടെ ആ വിവരം സ്‌പൈസസ് ബോര്‍ഡ് ഈസ്‌റ്റേണ്‍ മാനേജ്‌മെന്റിനെ അറിയിച്ചിരുന്നു. കമ്പനിയില്‍ പരിശോധന നടത്തി പിടിച്ചെടുത്ത ഉല്‍പ്പന്നത്തിലാണ് വിഷം കണ്ടെത്തിയത് എന്ന് ആ കത്തില്‍ വ്യക്തമായി പറയുന്നുണ്ട്. ഈ കത്ത് കമ്പനിയുടെ വാദങ്ങള്‍ പച്ചക്കള്ളം ആണെന്ന് തെളിയിക്കുന്നു.

വാര്‍ത്തയും കുഴിച്ചു മൂടി

മുളകുപൊടിയോടൊപ്പം ഈ വാര്‍ത്തയും കുഴിച്ചു മൂടുന്നതില്‍ ഈസ്‌റ്റേണ്‍ കമ്പനി വിജയിച്ചു. സംഭവം നടന്നു ആഴ്ചകള്‍ കഴിഞ്ഞിട്ടും കേരളത്തിലെ ഒരു മുഖ്യധാരാ മാധ്യമവും ഈ വാര്‍ത്ത പ്രസിദ്ധീകരിച്ചില്ല. ഭൂരിപക്ഷം മലയാളിയും വീടുകളില്‍ ഉപയോഗിക്കുന്ന ബ്രാന്‍ഡ് ആയ മുളകുപൊടിയില്‍ ക്യാന്‍സറിനു കാരണമാകുന്ന മാരകവിഷം കണ്ടെത്തിയിട്ട് ‘മെട്രോ വാര്‍ത്ത’യും ‘തേജസ്’ ദിനപ്പത്രവും ആണ് ഒറ്റക്കോളം വാര്‍ത്തയെങ്കിലും നല്‍കിയത്. മറ്റു പലരും ഈ വാര്‍ത്ത വെച്ചു വിലപേശി ലക്ഷങ്ങളുടെ പരസ്യം നേടി. ആരോഗ്യമാസികകള്‍ ഇറക്കുകയും ‘വനിതാ’ പ്രസിധീകരണങ്ങളിലൂടെ ഈസ്‌റ്റേണ്‍ ‘പൊടി’കള്‍ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന പത്രമുത്തശ്ശിമാര്‍ ഈ വാര്‍ത്ത മുക്കി വായനക്കാരെ വഞ്ചിച്ചു.

സ്വന്തം പാര്‍ട്ടിക്കാരുടെ ആരോഗ്യത്തെക്കാള്‍ വലുതാണ് പരസ്യമെന്നു പാര്‍ട്ടി പത്രങ്ങളും പാര്‍ട്ടി ചാനലുകളും തെളിയിച്ചു. കൊച്ചിയില്‍ നിന്നും പുറത്തിറങ്ങുന്ന ‘നഗരം’ എന്ന പത്രം മാത്രമാണ് അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ വാര്‍ത്ത നല്‍കിയത്.  രാഷ്ട്രീയക്കാര്‍ മൂത്രമൊഴിച്ചാല്‍ (ഒഴിചില്ലെങ്കിലും) ബ്രേക്കിംഗ് ന്യൂസ് കൊടുക്കുന്ന വാര്‍ത്താചാനലുകളില്‍ ഒരൊറ്റ വരി ഇതെപ്പറ്റി വന്നിട്ടില്ല. ഈസ്‌റ്റേണ്‍ മുതലാളിയുടെ പരസ്യക്കാശിനു വേണ്ടി മലയാളിയുടെ ആരോഗ്യം ഇവരെല്ലാം ഒറ്റിക്കൊടുത്തു. ‘എന്റെ സ്വന്തം ചാനല്‍ വരുന്നതോടെ ഒരു വാര്‍ത്തയും ആര്‍ക്കും തമസ്‌കരിക്കാന്‍ കഴിയില്ല’ എന്ന് വീമ്പു പറഞ്ഞാണ് നികേഷ് കുമാര്‍ ഈയിടെ റിപ്പോര്‍ട്ടര്‍ ചാനല്‍ തുടങ്ങിയത്. റിപ്പോര്‍ട്ടറോ നികേഷ് കുമാറോ ഈ നിമിഷം വരെ ഈ വാര്‍ത്ത നല്‍കാത്തത് എന്തുകൊണ്ടാകും? എത്ര രൂപയ്ക്കാണ് ഞങ്ങളുടെ ആരോഗ്യം നിങ്ങള്‍ വിറ്റു തിന്നതെന്ന് അറിയാനെങ്കിലും മലയാളിക്ക് അവകാശമുണ്ട്. പത്രാധിപന്മാര്‍ മറുപടി പറയണം.

ഫെയ്‌സ്ബുക്കിലെ പോരാട്ടം

ഈ വാര്‍ത്തയുടെ സത്യാവസ്ഥ അറിഞ്ഞ ലേഖകന്‍ ഈ വിഷയം ഈസ്‌റ്റേണ്‍ ന്റെ ന്യായീകരണ പോസ്റ്റിനു താഴെ എഴുതാന്‍ ശ്രമിച്ചു. ആദ്യമൊക്കെ ഈസ്‌റ്റേണ്‍ അതിനു മറുപടി നല്‍കി.

ലേഖകന്റെ കമന്റുകള്‍ വായനക്കാര്‍ ലൈക് ചെയ്യാന്‍ തുടങ്ങിയതോടെ കള്ളി പുറത്താകുമെന്നും ജനങ്ങള്‍ അറിയുമെന്നും മനസിലാക്കിയ ഈസ്‌റ്റേണ്‍ അധികൃതര്‍ ലേഖകന്റെ കമന്റുകള്‍ നീക്കം ചെയ്തു. കമന്റ് ഇടാനുള്ള സ്വാതന്ത്ര്യവും ഒഴിവാക്കി.

എന്നാല്‍ ലേഖകന്‍ കമന്റ് ഇട്ടതും അതിനു മറുപടി വന്നതും പിന്നീട് കമന്റ് ഓപ്ഷന്‍ ഡിസെബിള്‍ ചെയ്യപ്പെട്ടതും എല്ലാം സ്‌ക്രീന്‍ ഷോട്ട് എടുത്തതിനാല്‍ കമ്പനിയുടെ മനസിലിരിപ്പ് കയ്യോടെ പിടികൂടാന്‍ കഴിഞ്ഞു.

ഈ വാര്‍ത്തയോടുള്ള ‘ഈസ്‌റ്റേണ്‍!’ കമ്പനിയുടെ പ്രതികരണം അറിയാന്‍ പലവട്ടം ശ്രമിച്ചെങ്കിലും ഈ ലേഖനം പ്രസിദ്ധീകരിക്കും വരെ ലഭിച്ചിട്ടില്ലാത്തതിനാല്‍ വായനക്കാരുടെ അറിവിലേക്കായി ഈ വാര്‍ത്ത ‘ഡൂള്‍ ന്യൂസ്’ സമര്‍പ്പിക്കുന്നു. ഭക്ഷണത്തില്‍ മായം ചേര്‍ക്കുന്ന കമ്പനികള്‍ക്കെതിരെ നാം രംഗത്ത് വരേണ്ടതുണ്ട്. ഈ വിഷയം അറിഞ്ഞയുടന്‍ ചീഫ് സെക്രെട്ടറി, മുഖ്യമന്ത്രി എന്നിവരുടെ ഔദ്യോഗിക ഇമെയിലിലേക്ക് പരാതി അയച്ചെങ്കിലും അത് മടങ്ങി വന്നു. മുഖ്യമന്ത്രിയുടെ പരാതി പരിഹാര സെല്ലില്‍ ഫോണിലൂടെ അറിയിച്ചെങ്കിലും തണുത്ത പ്രതികരണം ആയിരുന്നു.

Malayalam news

Kerala news in English


Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include() [function.include]: Failed opening 'comments_old.php' for inclusion (include_path='.:/usr/lib/php:/usr/local/lib/php') in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1
ചുംബന സമരത്തിന് നേരെയുള്ള ആക്രമണം എന്ത് വില കൊടുത്തും നേരിടും: ഡി.വൈ.എഫ്.ഐ

കൊച്ചി: എറണാകുളം മറൈന്‍ ഡ്രൈവില്‍ നവംബര്‍ രണ്ടിന് നടക്കാനിരിക്കുന്ന 'കിസ് ഓഫ് ലവ്' പരിപാടിക്കെതിരെ ആക്രമണം നടത്തിയാല്‍ അതിനെ എന്ത് വില കൊടുത്തും തടയുമെന്ന് ഡി.വൈ.എഫ്.ഐ സംസ്ഥാന പ്രസിഡന്റ് ടി.വി രാജേഷ്. ചുംബന സമരവുമായ ബന്ധപ്പെട്ട് ഡൂള്‍ ന്യൂസിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഞങ്ങള്‍ക്ക് ഇഷ്ടപ്പെടുന്ന രീതിയില്‍ മാത്രമേ പ്രതിഷേധം നടത്താന്‍ പാടുള്ളു എന്ന് പറയുന്നതിനോട് ഒരിക്കലും യോജിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു. ' ചുംബന സമരത്തിന് നേരെയുള്ള ഭീഷണി ഫാസിസമാണ്. ഇത്തരം ഫാസിസ്റ്റ് നടപടികള്‍ക്കെതിരെ ഡി.വൈ.എഫ്.ഐ പോലുള്ള സംഘടനകള്‍ക്ക് നോക്കിയിരിക്കാനാവില്ല. ഇത്തരം ആക്രമണങ്ങളെ അങ്ങേയറ്റം ജാഗ്രതയോടുകൂടി നോക്കികാണേണ്ടതുണ്ട്. എറണാകുളത്ത് ചുംബന സമരം എന്ന രീതിയില്‍ പ്രതിഷേധം നടത്താന്‍ കാരണമായത് കോഴിക്കോട് യുവമോര്‍ച്ചക്കാര്‍ ഹോട്ടലിന് നേരെ നടത്തിയ സദാചാര പോലീസിങ് ആക്രമണമാണ് ഇത്തരം ആക്രമണങ്ങളെ ചെറുക്കേണ്ടതുണ്ട്' രാജേഷ് വ്യക്തമാക്കി. മനുഷ്യര്‍ ആയുധമെടുത്ത് കുത്തിമരിക്കുന്നതിനേക്കാള്‍ ഭേദമാണ് സ്‌നേഹം പങ്കിട്ട് പ്രതിഷേധം പ്രകടിപ്പിക്കുന്നതെന്ന് എം.ബി രാജേഷും ചുംബന സമരത്തെ ഭരണകൂടത്തിന്റെ അധികാര പ്രമത്തത ഉപയോഗിച്ചും നിയമങ്ങള്‍ വളച്ചൊടിച്ചും അടിച്ചമര്‍ത്താനുള്ള നീക്കം ജനാധിപത്യവിരുദ്ധമാണെന്ന് വി.ടി ബല്‍റാമും കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. ഏതൊരു സമര രീതിയോടും യോജിക്കുന്നവരും വിയോജിക്കുന്നവരും ഉണ്ടാകുമെന്നും എന്നാല്‍ ഒരു സമര രീതിയോട് യോജിക്കുന്നില്ല എന്നതിന്റെ പേരില്‍ ആര്‍ക്കും അത് തടയാനും ആക്രമിക്കാനും അവകാശമില്ലെന്നുമാണ് എ.ബി രാജേഷ് പറഞ്ഞിരുന്നത്. എതിര്‍പ്പുള്ളവര്‍ക്ക് അത് വച്ചുപുലര്‍ത്താമെന്നും എന്നാല്‍ തങ്ങള്‍ക്ക് എതിര്‍പ്പുള്ളതൊന്നും അനുവദിക്കാനാവില്ല എന്ന നിലപാടിനെ പിന്തുണക്കാനാവില്ലെന്നും ഹൈന്ദവ താലിബാനിസത്തോട് തരിമ്പും യോജിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തിരുന്നു. 'ചുംബന സമരത്തോട് ആശയപരമായി യോജിക്കാനും വിയോജിക്കാനും പങ്കെടുക്കാനും വിട്ടുനില്‍ക്കാനും ഏവര്‍ക്കും സ്വാതന്ത്ര്യമുണ്ട്. എന്നാല്‍ ഭരണകൂടത്തിന്റെ അധികാരപ്രമത്തത ഉപയോഗിച്ചും നിയമങ്ങള്‍ വളച്ചൊടിച്ചുപയോഗിച്ചും സദാചാരഗുണ്ടകളെ കയറൂരിവിട്ടും സമാധാനപരമായ ഒരു ഒത്തുചേരലിനെ അടിച്ചമര്‍ത്താനുള്ള ഏത് നീക്കവും ജനാധിപത്യവിരുദ്ധമാണ്.' എന്നായിരുന്നു വി.ടി ബല്‍റാമിന്റെ പ്രതികരണം.

ബംഗളുരുവില്‍ ആറ് വയസ്സുകാരി പീഡനത്തിനിരയായി: അധ്യാപകന്‍ അറസ്റ്റില്‍

ബംഗളുരു: കുട്ടികള്‍ക്കെതിരെയുള്ള ലൈംഗിക പീഡനങ്ങള്‍ ബംഗളുരുവില്‍ തുടര്‍ക്കഥയാവുന്നു. നഴ്‌സറി വിദ്യാര്‍ത്ഥിനി പീഡനത്തിനിരയായി പത്ത് ദിവസം തികയും മുമ്പാണ് ആറ് വയസ്സുകാരി കൂടി വിദ്യാലയത്തില്‍ പീഡിപ്പിക്കപ്പെട്ടത്. ബംഗളൂരുവിലെ ഇന്ദിരാനഗറിലെ സ്വകാര്യസ്‌കൂളിലാണ് ഒന്നാംക്ലാസ് വിദ്യാര്‍ഥിനിയെ അധ്യാപകന്‍ ലൈംഗികമായി പീഡിപ്പിച്ചത്. സംഭവുമായി ബന്ധപ്പെട്ട് സ്‌കൂളിലെ ഹിന്ദി അധ്യാപകനായ ജയശങ്കറെ ജീവന്‍ ഭീമ നഗര്‍ പോലീസ് അറസ്റ്റ് ചെയ്തു. ബുധനാഴ്ച സ്‌കൂളില്‍ നിന്ന് വീട്ടിലെത്തിയ പെണ്‍കുട്ടി അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചപ്പോഴാണ് പീഡനവിവരം പുറത്തറിഞ്ഞത്. ഇതോടെ മാതാപിതാക്കള്‍ പോലീസില്‍ പരാതിപ്പെടുകയായിരുന്നു. സ്‌കൂളിലെ ആണ്‍കുട്ടികളുടെ ബാത്ത്‌റൂമില്‍ വെച്ച് ചൊവ്വാഴ്ചയും ബുധനാഴ്ചയുമായി രണ്ടു തവണയാണ് ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിച്ചത്. കുട്ടി നല്‍കിയ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് അധ്യാപകനെ തിരിച്ചറിഞ്ഞത്. ഐ.പി.സി സെക്ഷന്‍ 376, ലൈംഗികകുറ്റകൃത്യങ്ങളില്‍നിന്ന് കുട്ടികളെ സംരക്ഷിക്കുന്നതിനുള്ള നിയമത്തിലെ സെക്ഷന്‍ 5,16 എന്നിവ പ്രകാരമാണ് അധ്യാപകനെതിരെ കേസ് എടുത്തിരിക്കുന്നത്.  കുട്ടിയുടെ രക്ഷിതാക്കളുടെ പരാതിയെ തുടര്‍ന്ന് സംഭവത്തില്‍ കേസ് എടുത്തെന്നും അധ്യാപകനെ ചോദ്യം ചെയ്ത് വരികയാണെന്നും അഡീഷണല്‍ പോലീസ് കമ്മീഷണര്‍ അലോക് കുമാര്‍ അറിയിച്ചു. കഴിഞ്ഞയാഴ്ചയാണ് ജലാഹല്ലിയുള്ള ഓര്‍ക്കിഡ്‌സ് ഇന്റര്‍നാഷണല്‍ സ്‌കൂളിലെ മൂന്നു വയസുകാരി ക്ലാസ് മുറിക്കുള്ളില്‍ പീഡനത്തിനിരയായത്. സംഭവത്തില്‍ സ്‌കൂളിലെ അറ്റന്‍ഡറെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. തലഗട്ടപുര പോലീസ് സ്‌റ്റേഷന്‍ ലിമിറ്റിലുള്ള സ്‌കൂളില്‍ എട്ട് വയസ്സുകാരിയെ പാര്‍ട്ട് ടൈം അധ്യാപകനായ 70കാരന്‍ പീഡിപ്പിച്ചിരുന്നു. പടിഞ്ഞാറന്‍ ബംഗളൂരുവിലെ ശാന്തിധര്‍മ്മ സ്‌കൂളില്‍ ഏഴ് വയസുകാരിയും വിബ്ജിയോര്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ആറ് വയസുകാരിയും  ക്രൂരപീഡനത്തിന് ഇരയായിരുന്നു.

പട്ടേലിനെ കൂടാതെ മഹാത്മാ ഗാന്ധി അപൂര്‍ണന്‍: നരേന്ദ്രമോദി

ന്യൂദല്‍ഹി: പട്ടേലിനെ കൂടാതെ മഹാത്മാ ഗാന്ധി അപൂര്‍ണനാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. സര്‍ദാര്‍ പട്ടേലിന്റെ ജന്മ വാര്‍ഷിക ദിനത്തോടനുബന്ധിച്ച് ഡല്‍ഹിയിലെ വിജയ് ചൗക്കില്‍ നടന്ന കൂട്ടയോട്ടം ഫഌഗ് ഓഫ് ചെയ്ത ശേഷം സംസാരിക്കുകയായിരുന്നു മോദി. 'റണ്‍ ഫോര്‍ യൂണിറ്റി' എന്ന പേരിലാണ് കൂട്ടയോട്ടം സംഘടിപ്പിച്ചിരിക്കുന്നത്. ' സര്‍ദാര്‍ പട്ടേല്‍ തന്റെ കഴിവും ദര്‍ശനവും കൊണ്ട് രാജ്യത്തെ ഏകീകരിച്ചു അദ്ദേഹത്തിന്റെ സേവനങ്ങളെ നമുക്ക് ഒരിക്കലും മറക്കാന്‍ കഴിയില്ല. ഗാന്ധിജിയും പട്ടേലും ചേര്‍ന്ന കൂട്ടുകെട്ട് രാജ്യത്തിന്റെ സ്വാതന്ത്ര്യ സമരങ്ങള്‍ക്ക് ശക്തി പകര്‍ന്നു പട്ടേലില്ലാതെ ഗാന്ധിജി അപൂര്‍ണനാണ്.' മോദി പറഞ്ഞു. രാജ്യത്തെ ബ്രിട്ടീഷുകാര്‍ പിളര്‍ത്താന്‍ ശ്രമിച്ചപോള്‍ സര്‍ദാര്‍ പട്ടേലാണ് രാജ്യത്തെ ഏകീകരിപ്പിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ഏകതാ ദിവസ് എന്ന പേരിലാണ് പട്ടേലിന്റെ ജന്മ ദിനം ആചരിക്കുന്നത്. നേരത്തെ ആധുനിക ഇന്ത്യയുടെ യഥാര്‍ഥ ശില്‍പിയാണ് പട്ടേലെന്ന് മോദി ട്വിറ്ററില്‍ കുറിച്ചിരുന്നു. അതേ സമയം മുന്‍ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ രക്തസാക്ഷിത്വ ദിനമായ ഇന്ന് അവരുടെ സ്മൃതി കുടീരമായ ശക്തി സ്ഥലിലെത്തി പുഷ്പാര്‍ച്ചന നടത്താന്‍ മോദി തയാറായിരുന്നില്ല. ഇതേ ദിവസം തന്നെ സര്‍ദാര്‍ പട്ടേലിന്റെ ജന്മ ദിന പരിപാടികള്‍ക്ക് വന്‍ പ്രചരണം നല്‍കിയതും കോണ്‍ഗ്രസിനെ ചൊടിപ്പിച്ചിരിക്കുകയാണ്. സോണിയ ഗാന്ധി, രാഹുല്‍ഗാന്ധി , രാഷ്ട്രപതി പ്രണബ് മുഖര്‍ജി തുടങ്ങിയവരുടെ നേതൃത്വത്തില്‍ കോണ്‍ഗ്രസ് നേതാക്കള്‍ മാത്രമാണ് ശക്തി സ്ഥലി ലെത്തി പുഷ്പാര്‍ച്ചന നടത്തിയത്.

കോഴിക്കോട് നടുറോഡില്‍ ഗുണ്ടാവിളയാട്ടം

കോഴിക്കോട്: കാമുകനൊപ്പം പോയ പെണ്‍കുട്ടിക്കെതിരെ നടുറോഡില്‍  ഗുണ്ടാവളയാട്ടം. കോഴിക്കോട് മാവൂര്‍ റോഡ് ജംങ്ഷനിലായിരുന്നു സംഭവം. വടിവാളുകളും കത്തിയുമായി കാറിലെത്തിയ സംഘം അരമണിക്കൂറോളം നടുറോഡില്‍ അക്രമം അഴിച്ചുവിട്ടു. പെണ്‍കുട്ടിയുടെ സഹോദരനാണ് ഗുണ്ടകളെ ഏര്‍പ്പാടാക്കിയിരുന്നത്. അക്രമി സംഘത്തില്‍പ്പെട്ട ഒരാളെയും നഗരത്തിലെ ഹോട്ടലുകളില്‍ നിന്നും വീടുകളില്‍ നിന്നുമായി ക്വട്ടേഷന്‍ സംഘത്തില്‍പ്പെട്ട ഏതാനും പേരെയും പോലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. അക്രമി സംഘത്തിന്റെ വാഹനത്തില്‍ നിന്ന് രണ്ട് വടിവാളുകളും ഒരു കത്തിയും ഒട്ടേറെ ബോക്‌സിങ് ഗ്ലൗസുകളും ബോക്‌സിങ് പഞ്ചിങ് പാഡുകളും പോലീസ് കണ്ടെടുത്തിട്ടുണ്ട്. തിങ്കളാഴ്ചയാണ് വീട്ടില്‍ നിന്ന് യുതിയെ കാണാതായിരുന്നത്. ഇന്നലെ പോലീസില്‍ ഇതു സംബന്ധിച്ച് കേസ് രജിസ്റ്റര്‍ ചെയ്യുകയും ചെയ്തിരുന്നു. യുവതി ഷബീബ് എന്ന യുവാവിനൊപ്പം കോടതിയില്‍ ഹാജരാവാന്‍ പോകുമ്പോഴാണ് അക്രമണം ഉണ്ടായത്. ഇവര്‍ സഞ്ചരിച്ചിരുന്ന കാറിന് കുറുകെ ഗുണ്ടാ സംഘം കാര്‍ കൊണ്ട് നിര്‍ത്തുകയും യുവതിയെ കാറില്‍ നിന്ന് പിടിച്ചിറക്കാന്‍ ശ്രമിക്കുകയും ആയിരുന്നു. അഞ്ച് പേരാണ് കാറില്‍ ഉണ്ടായിരുന്നത്. അക്രമണം തടയാന്‍ ശ്രമിച്ച് യുവാവിനെയും സുഹൃത്തിനെയും  ഗുണ്ടകള്‍ ക്രൂരമായി മര്‍ദ്ദിക്കുകയാണ് ഉണ്ടായത്. സംഭവത്തില്‍ സുഹൃത്തായ ഫിറോസ് മാമുവിന് ഗുരുതരമായി പരിക്കേറ്റിട്ടുണ്ട്. അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.