എഡിറ്റര്‍
എഡിറ്റര്‍
ഫെഡറേഷന്‍ കപ്പ്: ഈസ്റ്റ് ബംഗാള്‍ പുറത്ത്
എഡിറ്റര്‍
Sunday 19th January 2014 9:49am

federation-cup

മഞ്ചേരി: നിലവിലെ ചാംപ്യന്‍മാരായ ഈസ്റ്റ് ബംഗാളിനെ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്ക് പരാജയപ്പെടുത്തി സ്‌പോര്‍ട്ടിംഗ് ഗോവ ഫെഡറേഷന്‍ കപ്പിലെ ആദ്യ വിജയം നേടി.

ആദ്യ  പകുതിയില്‍ വിക്ടോറിനോയും കളി അവസാനിക്കാന്‍ അഞ്ചു മിനിറ്റ് ബാക്കി നില്‍ക്കെ ഡിമല്ലോയുമാണ് ഗോളുകള്‍ നേടി സ്‌പോര്‍ട്ടിങ്ങിനെ വിജയത്തിലെത്തിച്ചത്.

രണ്ടാമത്തെ മത്സരത്തില്‍ ബംഗളുരു എഫ.സിയും രങ്ദജീദും ഓരോ ഗോള്‍ വീതം നേടി സമനില പാലിച്ചു. കളി അവസാനിക്കാന്‍ അഞ്ച് മിനിറ്റ് ബാക്കിയുള്ളപ്പോള്‍ ലാമിന്‍ താംബ നേടിയ ഗോളിലാണ് രങ്ദജീദ് ബാംഗ്ലൂരിനെ സമനിലയില്‍ കുടുക്കിയത്.

സ്‌പോര്‍ട്ടിംഗ് തോല്‍ക്കുകയും ബാംഗ്ലൂര്‍ ഈസ്റ്റ് ബംഗാളിനെ മറികടക്കുകയും ചെയ്താല്‍ ബാംഗ്ലൂരിന് സെമിയിലെത്താം. ബാംഗ്ലൂര്‍, ഈസ്റ്റ് ബംഗാളിനോട് തോല്‍ക്കുകയും അവസാനമല്‍സരത്തില്‍ സ്‌പോര്‍ട്ടിങ്ങിനെ തോല്‍പ്പിക്കുകയും ചെയ്താല്‍ രങ്ദജീദിനും സെമി സാധ്യതകളുണ്ട്.

കൊച്ചിയില്‍ നടന്ന ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ ഷില്ലോങ് ലജോങിനെ ഏകപക്ഷീയമായ ആറ് ഗോളിന് തകര്‍ത്ത് ബഗാന്‍ സെമി സാധ്യത സജീവമാക്കി.
ബംഗാനുവേണ്ടി ഒഡാഫ ഒക്കോലിയും ക്രിസ്റ്റഫറും രണ്ടു ഗോള്‍ വീതം നേടി. ഗ്രൂപ്പ് സിയിലെ രണ്ടാം മത്സരത്തില്‍ സാല്‍ഗോക്കറിനോട് പരാജയപ്പെട്ടതോടെ (2-1) മുംബൈ എഫ്.സി ടൂര്‍ണമെന്റില്‍നിന്ന് പുറത്തായി.

Advertisement