Categories
boby-chemmannur  

കൂടംകുളം: പ്രധാനമന്ത്രിക്കെതിരെ മുന്‍ കേന്ദ്ര ഊര്‍ജ സെക്രട്ടറി രംഗത്ത്

ന്യൂദല്‍ഹി: കൂടംകുളം ആണവനിലയത്തിനെതിരായുള്ള സമരങ്ങള്‍ക്ക് വിദേശശക്തികളുടെ സഹായം ഉണ്ടെന്ന പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗിന്റെ പ്രസ്താവനക്കെതിരെ രൂക്ഷമായ പ്രതികരണവുമായി മുന്‍ കേന്ദ്ര ഊര്‍ജ സെക്രട്ടറി ഇ.എ.എസ് ശര്‍മ രംഗത്ത്. രാജ്യത്തിന്റെ ഭാവി സുരക്ഷിതമാക്കുന്നതിന് ആണവ നിലയത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവെച്ചേ തീരൂവെന്നും ഈ വസ്തുത മറച്ചു വെക്കാനാണ് പ്രധാനമന്ത്രി അടിസ്ഥാനരഹിതമായ ആരോപണങ്ങള്‍ ഉന്നയിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.

തെറ്റായ വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പ്രധാനമന്ത്രി സംസാരിക്കുന്നത്. 1979ല്‍ അമേരിക്കയിലെ ത്രീ മൈല്‍ അയലന്‍ഡിലും 1986ല്‍ ചെര്‍ണോബിലും 2011ല്‍ ഫുക്കുഷിമയിലും നടന്ന ആണവ ദുരന്തങ്ങള്‍ വസ്തുനിഷ്ഠമായി പഠിക്കുന്ന ഒരാള്‍ക്കും ആണവോര്‍ജത്തെ ന്യായീകരിക്കാനാവില്ല. ‘വിദേശ കരങ്ങള്‍’ എന്ന പ്രയോഗം നന്നായി ചേരുക സമരക്കാര്‍ക്കല്ല, സര്‍ക്കാറിനാണെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, കൂടംകുളം ആണവനിലയത്തിനെതിരെയുള്ള സമരം ദേശീയ തലത്തിലേക്ക് വ്യാപിക്കുകയാണ്. കഴിഞ്ഞ ദിവസം ചെന്നൈയില്‍ നടന്ന കൂറ്റന്‍ റാലി, കൂടംകുളം ആണവനിലയത്തിന്റെ പരിസരത്തും തൊട്ടടുത്തുള്ള ഗ്രാമങ്ങളിലുമായി ഒതുങ്ങി നിന്ന സമരം പട്ടണങ്ങളിലേക്കും അയല്‍ സംസ്ഥാനങ്ങളിലേക്കും വ്യാപിക്കുന്നതിന്റെ തെളിവാണ്.

ചെന്നൈയില്‍ നടന്ന റാലിയില്‍ വിവിധ തമിഴ് ദേശീയവാദി ഗ്രൂപ്പുകള്‍ പങ്കെടുത്തുവെന്നത് ശ്രദ്ധേയമാണ്. എല്‍.ടി.ടി.ഇ അനുകൂല സംഘടനയായ ‘നാം തമിഴര്‍’ ന്റെ പ്രവര്‍ത്തകരും റാലിയില്‍ അണിനിരന്നിരുന്നു.

സമരത്തിന് വിദേശ സാമ്പത്തിക സഹായം ലഭിക്കുന്നുവെന്ന ആരോപണം അടിസ്ഥാന രഹിതമാണെന്നും നാട്ടുകാരായ മീന്‍പിടുത്തക്കാരില്‍ നിന്ന് തുട്ടുതുട്ടായി പിരിച്ചെടുക്കുന്ന പണമാണ് പ്രവര്‍ത്തനത്തിന് ഉപയോഗിക്കുന്നതെന്ന് രേഖകള്‍ സഹിതം തെളിയിക്കാന്‍ സാധിക്കുമെന്നും സമരസമിതി നേതാവ് എസ്.പി ഉദയകുമാര്‍ പറഞ്ഞു.

കൂടംകുളം സമരത്തിന് യു.എസ് സഹായമെന്ന് മന്‍മോഹനും

Malayalam news

Kerala news in English


Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include(comments_old.php) [function.include]: failed to open stream: No such file or directory in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1

Warning: include() [function.include]: Failed opening 'comments_old.php' for inclusion (include_path='.:/usr/lib/php:/usr/local/lib/php') in /home/kerala/public_html/wp-content/themes/swap_responsive_new/comments.php on line 1
കോണ്‍ഗ്രസിന്റെ നേതൃത്വപദവി സോണിയയില്‍ നിന്ന് രാഹുല്‍ ഏറ്റെടുക്കണം: ദ്വിഗ് വിജയ് സിംങ്

ന്യൂദല്‍ഹി:  കോണ്‍ഗ്രസ് നേതൃപദവി മാതാവ് സോണിയ ഗാന്ധിയില്‍ നിന്നും രാഹുല്‍ ഗാന്ധി ഏറ്റെടുക്കണമെന്ന് എ.ഐ.സി.സി ജനറല്‍ സെക്രട്ടറി ദ്വിഗ് വിജയ് സിംങ്. സംഘടനയെ ശക്തിപ്പെടുത്താനും നിര്‍ദേശങ്ങള്‍ നല്‍കാനും യുവാക്കള്‍ നേതൃനിരയിലേക്ക് വരേണ്ട സാഹചര്യമാണിപ്പോഴുള്ളതെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 'രാഹുല്‍ കോണ്‍ഗ്രസിന്റെ നേതൃസ്ഥാനം ഏറ്റെടുക്കണം. ഞങ്ങള്‍ അദ്ദേഹത്തെ പിന്തുണക്കും' എന്ന് പറഞ്ഞ ദ്വിഗ് വിജയ് സിംങ് രാഹുലിന്റെ നേതൃത്വത്തെ പാര്‍ട്ടിയില്‍ ആരും എതിര്‍ക്കില്ലെന്നും പറഞ്ഞു. തന്നെ കൂടാതെ  കോണ്‍ഗ്രസ് നേതാക്കളായ എ.കെ ആന്റണി, അഹമ്മദ് പട്ടേല്‍, പി. ചിദംബരം തുടങ്ങിയ നേതാക്കളടക്കം ഇത് സംബന്ധിച്ച് രാഹുല്‍ ഗാന്ധിയോട് ചര്‍ച്ച നടത്തിയിരുന്നു. രാഹുലിനെ പാര്‍ട്ടി നേതാവായി ഉയര്‍ത്തിക്കാണിക്കുന്നതില്‍ പൂര്‍ണ പിന്തുണയാണ് കോണ്‍ഗ്രസ് നേതാക്കളില്‍ നിന്ന് ഉണ്ടായിട്ടുള്ളതെന്നും അദ്ദേഹം വ്യക്തമാക്കി. അതോടൊപ്പം തന്നെ തിരഞ്ഞെടുപ്പുകളിലെ പരാജയത്തിന് രാഹുലിനെ പഴിചാരേണ്ടതില്ല എന്നുമാണ് പാര്‍ട്ടി നിലപാട്. തിരിച്ചടികള്‍ എല്ലാ പാര്‍ട്ടികളും നേരിട്ടുണ്ട് അതിന് നേതൃതത്തെ പഴിച്ചിട്ട് കാര്യമില്ലെന്നും സി.പി.ഐ.എമ്മിന്റെയും ആ.ര്‍.ജെ.ഡിയുടെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി ദ്വിഗ് വിജയ് സിംങ് പറഞ്ഞു. ചെറുപ്പത്തില്‍ തന്നെ കോണ്‍ഗ്രസ് അധ്യക്ഷ പദവി ഏറ്റെടുത്ത നെഹ്‌റുവിന്റെയും, മൗലാന ആസാദിന്റെയും ഉദാഹരണങ്ങള്‍ ചൂണ്ടിക്കാട്ടി കൊണ്ട് യുവാക്കള്‍ നേതൃത്വം ഏറ്റെടുക്കണമെന്നും  ദ്വിഗ് വിജയ് പറഞ്ഞു. സംഘടനാ തിരഞ്ഞടുപ്പും അംഗത്വ രൂപീകരണവും  നടക്കാനിരിക്കെയാണ് ഇത്തരത്തിലൊരു നീക്കം കോണ്‍ഗ്രസില്‍ നിന്നുണ്ടായിരിക്കുന്നത്. 2015 വരെയാണ് നിലവിലെ  കോണ്‍ഗ്രസ് പ്രസിഡന്റിന്റെ കാലാവധി

വര്‍ജിന്‍ കമ്പനിയുടെ ബഹിരാകാശ പേടകം തകര്‍ന്ന് പൈലറ്റ് മരിച്ചു

കാലിഫോര്‍ണിയ: ബഹിരാകാശ  സഞ്ചാരികള്‍ക്കായി ബ്രിട്ടീഷ് ബിസിനസ് ഭീമന്‍ റിച്ചാര്‍ഡ് ബ്രാന്‍സണിന്റെ വര്‍ജിന്‍ ഗ്യാലക്റ്റിക് കമ്പനി വികസിപ്പിച്ചു വരികയായിരുന്ന ബഹിരാകാശ പേടകം തകര്‍ന്ന് പൈലറ്റ്  മരിച്ചു. പരീക്ഷണ പറക്കലിനിടെ കാലിഫോര്‍ണിയയിലെ മൊജാവ് എയര്‍ ആന്റ് സ്‌പെയ്‌സ് പോര്‍ട്ടിലാണ് പേടകം തകര്‍ന്നുവീണത്. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ സഹപൈലറ്റിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ലോസാഞ്ജലസില്‍ നിന്ന് വടക്ക് 150 കിലോമീറ്റര്‍ അകലെ് മൊജാവ് മരുഭൂമിയിലാണ് പരീക്ഷണ പേടകം വീണത്. അവശിഷ്ടങ്ങള്‍ക്കിടയില്‍ നിന്നാണ് അപകടത്തില്‍ കൊല്ലപ്പെട്ട പൈലറ്റിന്റെ മൃതദേഹം ലഭിച്ചത്. പാരച്യൂട്ടിന്റെ സഹായത്താല്‍ രക്ഷപ്പെടാന്‍ ശ്രമിക്കുന്നതിനിടെയാണ് സഹപൈലറ്റിന് ഗുരുതമായി പരുക്കേറ്റത്. പേടകത്തിന്റെ ഭൂരിഭാഗ അവശിഷ്ടങ്ങളുമുള്ള സ്ഥലത്ത് നിന്ന് ഒരു മൈലോളം അകലെയാണ് സഹപൈലറ്റിനെ കണ്ടെത്തിയത്. സ്‌പേസ്ഷിപ്പ് ടു എന്ന് പേരിട്ടിരിക്കുന്ന ബഹിരാകാശ പേടകം അതിന്റെ ലോഞ്ചിന് സഹായിക്കുന്ന ജെറ്റ് വിമാനത്തില്‍ നിന്ന് വേര്‍പ്പെട്ട ഉടനെ തകരുകയായിരുന്നുവെന്ന് അമേരിക്കന്‍ ഫെഡറല്‍ ഏവിയേഷന്‍ അധികൃതര്‍ പറഞ്ഞു. തകരുന്നതിന്റെ ദൃശ്യങ്ങളും പുറത്തു വന്നിട്ടുണ്ട്. ടൂറിസം രംഗത്തുള്‍പ്പെടെ ബഹിരാകാശയാത്രയുടെ വാണിജ്യ  സാധ്യതകള്‍ കണ്ടെത്താന്‍ ശ്രമിക്കുന്ന ആഗോള കമ്പനികളുടെ ശ്രമങ്ങള്‍ക്കേറ്റ വലിയ തിരിച്ചടിയാണ് ഈ അപകടം. ഓര്‍ബിറ്റല്‍ സയന്‍സസ് കോര്‍പറേഷന്‍ എന്ന സ്വകാര്യ സ്ഥാപനത്തിന്റെ ആന്റാരസ് റോക്കറ്റ് അടുത്തിടെ വിക്ഷേപണത്തിന് ആറു സെക്കന്‍ഡുകള്‍ക്ക് ശേഷം വിര്‍ജീനിയയില്‍ വച്ച് പൊട്ടിത്തെറിച്ചിരുന്നു.

മാണിയ്‌ക്കെതിരായ ആരോപണത്തില്‍ കഴമ്പില്ല; ബിജു രമേശിനെ കണ്ടിട്ടില്ലെന്നും മുഖ്യമന്ത്രി

തിരുവനന്തപുരം: ബാറുകള്‍ തുറന്നുകൊടുക്കാന്‍ ധനമന്ത്രി കെ.എം മാണി 5 കോടി രൂപ കോഴവാങ്ങിയെന്ന ആരോപണങ്ങള്‍ക്ക് യാഥാര്‍ത്ഥ്യവുമായി ബന്ധമില്ലെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി. കെ.എം മാണിയ്‌ക്കെതിരെയുള്ള ആരോപണം ദൗര്‍ഭാഗ്യകരമാണെന്നും മുഖ്യമന്ത്രി പ്രതികരിച്ചു. മാണിയ്‌ക്കെതിരെ ആരോപണം ഉന്നയിച്ച ബാര്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശ് തന്നെ കണ്ടിട്ടില്ല. താനുമായി ബിജു കൂടിക്കാഴ്ച നടത്തിയെന്നതില്‍ വാസ്തവമില്ല. കൂടിക്കാഴ്ച നടത്തിയെങ്കില്‍ അത് എവിടെവെച്ചാണെന്ന് ബിജു രമേശ് വ്യക്തമാക്കണമെന്നും മുഖ്യമന്ത്രി പറഞ്ഞു. ബാറുകള്‍ തുറയ്ക്കാന്‍ മാണി പണം ആവശ്യപ്പെട്ടകാര്യം മുഖ്യമന്ത്രിയോട് പറഞ്ഞപ്പോള്‍ പണം കൊടുക്കരുതെന്ന് മുഖ്യമന്ത്രി പറഞ്ഞെന്ന് ബിജു രമേശ് കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. കെ.എം മാണിയെ എല്ലാവര്‍ക്കും അറിയാം. വര്‍ഷങ്ങളായി ജനപ്രതിനിധിയായും മന്ത്രിയായുമൊക്കം മാണി രംഗത്തുണ്ട്. അദ്ദേഹത്തിനെതിരെ ഉയര്‍ന്നിരിക്കുന്ന ആരോപണങ്ങളില്‍ സത്യമില്ലെന്ന് തനിക്ക് നേരിട്ടറിയാവുന്നതാണ്. അതിനാല്‍ ഈ ആരോപണം സംബന്ധിച്ച് അന്വേഷണം നടത്തില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. തനിക്കെതിരെയുള്ള ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്ന് കെ.എം മാണി പറയുന്നത് എന്തടിസ്ഥാനത്തിലാണെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണത്തെക്കുറിച്ച് കെ.എം മാണി വിശദീകരണം നല്‍കണമെന്ന ടി.എന്‍ പ്രതാപന്‍ എം.എല്‍.എയുടെ പ്രതികരണം ഗുരുതരമായ തെറ്റാണ്. ആരെങ്കിലും പറയുന്നത് കേട്ട് പ്രതാപന്‍ പ്രതികരിക്കാന്‍ പാടില്ലായിരുന്നു. പ്രതാപന് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ പാര്‍ട്ടി നേതൃസ്ഥാനത്തുള്ള മുഖ്യമന്ത്രിയായ എന്നോട് പറയാമായിരുന്നു. പ്രതാപനെ നിയന്ത്രിക്കാന്‍ തനിക്ക് അധികാരമുണ്ടെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

ഗൂഢാലോചനയില്‍ മുഖ്യമന്ത്രിയ്ക്ക് പങ്കുണ്ടെന്ന് കരുതുന്നില്ലെന്ന് കെ.എം മാണി

കോട്ടയം: ബാറുകള്‍  തുറന്ന് കൊടുക്കാന്‍ താന്‍ കോഴ വാങ്ങിയെന്ന ആരോപണത്തിന് പിന്നില്‍ ഗൂഢാലോചനയുണ്ടെന്നും ഇതേക്കുറിച്ച് അന്വേഷിക്കണമെന്നും ധനമന്ത്രി കെ.എം.മാണി ആവശ്യപ്പെട്ടു. താന്‍ ഒരു രൂപപോലും കോഴ വാങ്ങിയിട്ടില്ല. ആരോപണങ്ങള്‍ ദുരുദ്ദേശപരവും കെട്ടിച്ചമച്ചതുമാണെന്നും മാണി മാധ്യമങ്ങളോട് പറഞ്ഞു. ഗൂഢാലോചനയ്ക്ക് പിന്നില്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയാണെന്ന് വിശ്വസിക്കുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. മുഖ്യമന്ത്രിയാണ് കെ.എം മാണിക്കെതിരെയുള്ള ആരോപണത്തിന് പിന്നിലെന്ന ചീഫ് വിപ്പ് പി.സി ജോര്‍ജിന്റെ പ്രസ്താവനയോട് പ്രതികരിച്ചുകൊണ്ടാണ് മാണി ഇങ്ങനെ പറഞ്ഞത്. 'കഴിഞ്ഞ അന്‍പതു വര്‍ഷമായി രാഷ്ട്രീയത്തില്‍ പ്രവര്‍ത്തിക്കുന്ന ആളാണ് ഞാന്‍. ഇന്നുവരെ ആരുടെയങ്കിലും കൈയില്‍ നിന്ന് ഒരു രൂപ കൈക്കൂലി വാങ്ങിയിട്ടില്ല. ഈ വയസുകാലത്ത് കൈക്കൂലി വാങ്ങിയിട്ട് എന്തു ചെയ്യാന്‍. ആരോപണങ്ങള്‍ ഉന്നയിച്ച് കേരള കോണ്‍ഗ്രസിനെയും എന്നെയും നിര്‍വീര്യമാക്കാനുള്ള ശ്രമമാണെങ്കില്‍ അത് വിലപ്പോവില്ല.'  മാണി പറഞ്ഞു. ആരോപണം ഉന്നയിച്ചവരാണ് അത് തെളിയിക്കേണ്ടത്. മുന്നണി മാറ്റം തടയാനുള്ള ശ്രമമാണോയെന്ന് ചോദിച്ചാല്‍ അതിന്റെ ചേതോവികാരത്തെ കുറിച്ചൊന്നും അറിയില്ല. ആരോപണം കേള്‍ക്കുമ്പോള്‍ അത്ഭുതമാണ് തോന്നുന്നത്. ആരോപണം ഉന്നയിക്കുന്നവര്‍ അത് തെളിയിക്കുകയാണ് വേണ്ടത്. ഏത് അന്വേഷണവും നേരിടാന്‍ താന്‍ തയ്യാറാണെന്നും മാണി വ്യക്തമാക്കി. ലൈസന്‍സ് പുതുക്കി നല്‍കേണ്ടതില്ലെന്ന മന്ത്രിസഭാ തീരുമാനത്തിന് പിന്നില്‍ താനാണെന്ന ധാരണയില്‍ തന്നെ അപമാനിക്കാന്‍ ബോധപൂര്‍വ്വം കെട്ടിച്ചമച്ച ആരോപണമാണിതെന്നും മാണി വാര്‍ത്താക്കുറിപ്പിലൂടെ അറിയിച്ചു. ബാറുകള്‍ തുറന്നു കൊടുക്കാന്‍ കെ.എം.മാണി അഞ്ച് കോടി രൂപ ആവശ്യപ്പെട്ടെന്ന് ബാര്‍ ഹോട്ടല്‍ അസോസിയേഷന്‍ പ്രതിനിധി ബിജു രമേശാണ് ആരോപണം ഉന്നയിച്ചത്. എന്നാല്‍ ബാറുകള്‍ തുറക്കാന്‍ ഒരുകോടി രൂപയാണ് മന്ത്രിക്ക് നല്‍കിയത്. ബാര്‍ ഉടമ അസോസിയേഷന്‍ നേരിട്ടാണ് പണം കൈമാറിയതെന്നും താന്‍ നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ബിജു രമേശ് പറഞ്ഞിരുന്നു. പാലായിലെ മാണിയുടെ വസതിയില്‍ വെച്ചാണ് പണം കൈമാറിയത്. രണ്ടു ഗഡുക്കളായാണ് പണം നല്‍കിയത്. ആദ്യം 15 ലക്ഷവും പിന്നെ 85 ലക്ഷവും നല്‍കി. തെളിവുകള്‍ തന്റെ പക്കലുണ്ട്. ഏത് അന്വേഷണ ഏജന്‍സിക്ക് മുന്നിലും സത്യം വെളിപ്പെടുത്താന്‍ താന്‍ തയ്യാറാണെന്നും ബിജു വ്യക്തമാക്കിയിരുന്നു.