ഇടുക്കി: ഇടുക്കിയില്‍ വീണ്ടും ഭൂചലനം. കുളമാവ്, മൂലമറ്റം, ഉപ്പുതറ, ചെറുതോണി പ്രദേശങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്. ഭൂചലന തീവ്രത റിക്ടര്‍ സ്‌കെയിലില്‍ 2.4 രേഖപ്പെടുത്തി. ഭൂചലനത്തില്‍ കാര്യമായ നാശനഷ്ടമുണ്ടായിട്ടില്ല.

വൈകീട്ട് 3.45 ഓടെയാണ് ഭൂചലനം അനുഭവപ്പെട്ടത്. വലിയ മുഴക്കത്തോടുകൂടിയ ചലനമാണ് അനുഭവപ്പെട്ടതെന്ന് നാട്ടുകാര്‍ പറഞ്ഞു. കോട്ടയം ജില്ലയുടെ ഇടുക്കിയോട് ചേര്‍ന്നുള്ള കിഴക്കന്‍ പ്രദേശങ്ങളായ തീക്കോയി, വാഗമണ്‍, വെള്ളികുളം, തലനാട് തുടങ്ങിയ പ്രദേശങ്ങളിലും പ്രകമ്പനം അനുഭവപ്പെട്ടു. പ്രകമ്പനത്തിന്റെ തീവ്രത ഭൗമശാസ്ത്രകേന്ദ്രം പരിശോധിച്ചുവരികയാണ്.

Subscribe Us:

ഇരുപത്തിഏഴാമത്തെ തവണയാണ് ഇവിടെ ഭൂചലനം അനുഭവപ്പെടുന്നത്.

Malayalam news