ന്യൂദല്‍ഹി: രാജ്യത്ത് ഭീതി പരത്തിയ ഓഖിയ്ക്കു പിന്നാലെ ഉത്തരേന്ത്യയില്‍ വിവിധ സ്ഥലങ്ങളില്‍ ഭൂചലനം. രാത്രി ഒമ്പത് മണിയോടെ ഉണ്ടായ ഭൂചലനം റിക്ടര്‍ സ്‌കെയിലില്‍ 5.5 തീവ്രത രേഖപ്പെടുത്തി.

ഉത്തരാഖണ്ഡില്‍ നിന്നും 120 കിലോമീറ്റര്‍ മാറി ഡെറാഡൂണിലെ രുദ്രപ്രയാഗാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്നാണ് യൂറോപ്യന്‍ മെഡിറ്ററേനിയന്‍ സീസ്മോളജിക്കല്‍ സെന്റര്‍ നല്‍കുന്ന വിവരം.


Also Read: മലപ്പുറം മേഖലാ പാസ്‌പോര്‍ട്ട് ഓഫീസ് പൂട്ടാനുള്ള തീരുമാനം സര്‍ക്കാര്‍ മരവിപ്പിച്ചു


ദല്‍ഹി, റൂഖി, ഡെറാഡൂണ്‍, ഉത്തരാഖണ്ഡ്, ഉത്തര്‍പ്രദേശ്, ഹരിയാനയിലെ ചില നഗരങ്ങള്‍ എന്നിവിടങ്ങളില്‍ ചലനം അനുഭവപ്പെട്ടതായും ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ആളപായമോ നാശനഷ്ടങ്ങളോ ഉണ്ടായതായി റിപ്പോര്‍ട്ടില്ല.

ഉത്തരാഖണ്ഡില്‍ നേരത്തെ നേരിയ ഭൂചലനം അനുഭവപ്പെട്ടിരുന്നു. കേരളത്തില്‍ വീശിയടിച്ച ഓഖി ചുഴലിക്കാറ്റിന് പിന്നാലെ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും കാറ്റിന് സാധ്യതയുണ്ടെന്ന് മുന്നറിയിപ്പുകള്‍ ഉണ്ടായിരുന്നു.