ഫുക്കുഷിമ: ജപ്പാനില്‍ വീണ്ടും ഭൂകമ്പം. ഫുക്കുഷിമ ആണവനിലയത്തിനടത്തുണ്ടായ ഭൂകമ്പം റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തി. ഭൂകമ്പത്തെ തുടര്‍ന്ന് ജപ്പാനില്‍ സുനാമി മുന്നറിയിപ്പ് നല്‍കി.

ഫുകുഷിമ തീരത്തുനിന്നും 20 കിലോമീറ്റര്‍ ചുറ്റളവില്‍ ഭൂകമ്പം അനുഭവപ്പെട്ടു. നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

മാര്‍ച്ച് 11 ന് ഇവിടെയുണ്ടായ ഭൂകമ്പത്തിലും സുനാമിയിലും 15,400 പേരാണ് മരിച്ചത്. 9.0 തീവ്രതയാണ് അന്ന് രേഖപ്പെടുത്തിയത്. സുനാമിയില്‍ തകര്‍ന്ന ഫുക്കുഷിമ ആണവനിലയത്തില്‍ നിന്നു അണുപ്രസരണം ഇപ്പോഴും നേരിടുന്നുണ്ടെങ്കിലും മുഴുവന്‍ പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവച്ചിരിക്കുകയാണ്.