ഇടുക്കി: ജനങ്ങളെ ഭീതിയിലാഴ്ത്തി മുല്ലപ്പെരിയാര്‍ ഉള്‍പ്പെടുന്ന  മേഖലയില്‍ വീണ്ടും ഭൂചലനം അനുഭവപ്പെട്ടു. രാത്രി 12.17നുണ്ടായ ഭൂകമ്പം റിക്ചര്‍സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തി. രണ്ടുമാസം മുമ്പ് പലതവണ ഈ മേഖലയില്‍ ഭൂചലനമുണ്ടായിരുന്നു.

കഴിഞ്ഞ വര്‍ഷം തുടര്‍ച്ചയായ ചലനങ്ങള്‍ക്ക് കാരണമായ ഉളപ്പൂണിക്ക് സമീപമാണ്  പ്രഭവ കേന്ദ്രം എന്നാണ് പ്രാഥമിക നിഗമനം. കഴിഞ്ഞ പത്ത് മാസത്തിനിടെ ഇവിടെയുണ്ടാവുന്ന 33ാമത്തെ ഭൂചലനമാണിത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

2010 നവംബര്‍ 3 ന് മുല്ലപ്പെരിയാര്‍ അണക്കെട്ട്  സ്ഥിതി ചെയ്യുന്ന  പെരിയാര്‍ കടുവാ സങ്കേതത്തോട് ചേര്‍ന്ന റാന്നിയില്‍ ഭൂചലനം അനുഭവപ്പെട്ടിരുന്നു. മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്ന് 87 കിലോമീറ്റര്‍  അകലെ മലയാറ്റൂര്‍, മകരച്ചാല്‍ കേന്ദ്രമായി 2009 ജൂണ്‍ 26 ന് 3.3 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായി.

 

Malayalam news

Kerala news in English