സുവ: ജപ്പാന്‍, മ്യാന്‍മര്‍ എന്നീ രാജ്യങ്ങള്‍ക്ക് പിന്നാലെ ഫിജിയിലും ഭൂകമ്പം. റിക്ടര്‍ സ്‌കെയിലില്‍ 5.9 രേഖപ്പെടുത്തിയ ഭൂകമ്പമാണ് ഉണ്ടായത്. ഫിജിയിലെ ലംബാസ നഗരത്തിന് സമീപമാണ് ഭൂചലനം അനുഭവപ്പെട്ടത്.

പ്രാദേശിക സമയം രാവിലെ 10.49ന് അനുഭവപ്പെട്ട ഭൂചനലത്തില്‍ ആളപായമുണ്ടായതായി റിപ്പോര്‍ട്ടില്ല. സുവയില്‍ നിന്നും 341 കിലോമീറ്റര്‍ അകലെയാണ് ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രമെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വേ അറിയിച്ചു.