സാന്റിയാഗോ: ചിലിയിലെ ബയാബയോ മേഖലയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.8 രേഖപ്പെടുത്തിയ ഭൂകമ്പത്തിന്റെ പ്രഭവകേന്ദ്രം കോണ്‍സപ്‌സിയോണില്‍ നിന്നും 45കിലോമീറ്റര്‍ വടക്കാണ്.

ശക്തമായ ഭൂചനത്തെത്തുടര്‍ന്ന് പരിഭ്രാന്തരായ ജനങ്ങള്‍ വീട് വിട്ട് കൂട്ടത്തോടെ ഓടി. തീരപ്രദേശങ്ങളിലുള്ള ജനങ്ങള്‍ ഉയര്‍ന്ന പ്രദേശത്തേയ്ക്കു മാറുകയാണ്. അതേ സമയം, സുനാമിയുണ്ടാകാന്‍ സാധ്യതയില്ലെന്ന് ചിലിയന്‍ അധികൃതര്‍ അറിയിച്ചു. ആളപായമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.

കഴിഞ്ഞ ഫെബ്രുവരിയില്‍ ചിലിയിലുണ്ടായ ഭൂകമ്പത്തില്‍ 500പേര്‍ മരിച്ചിരുന്നു. അന്നുണ്ടായ ഭൂകമ്പത്തിന്റെ തീവ്രത 8.8ആയിരുന്നു.