എഡിറ്റര്‍
എഡിറ്റര്‍
ദല്‍ഹിയില്‍ ഭൂചലനം
എഡിറ്റര്‍
Tuesday 12th November 2013 9:40am

delhi1

ദല്‍ഹി:  രാജ്യതലസ്ഥാനമായ ദല്‍ഹിയില്‍ ഭൂചലനം അനുഭവപ്പെട്ടു. പുലര്‍ച്ചെ 12.40 നും 3.41നുമിടയില്‍ നാല് തവണയാണ് ദല്‍ഹിയിലും പരിസരപ്രദേശങ്ങളിലും ഭൂചലനം ഉണ്ടായത്.

സൗത്ത് ദല്‍ഹിയിലെ സൈനിക് ഫാം ഏരിയയാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രമെന്ന് ഇന്ത്യന്‍ മീറ്ററോളജിക്കല്‍ ഡിപ്പാര്‍ട്‌മെന്റ് റിപ്പോര്‍ട്ട് ചെയ്തു. ദല്‍ഹിയുടെ സമീപപ്രദേശങ്ങളായ നോയിഡ, ഗാസിയാബാദ്, എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു.

ഭൂചലനമുണ്ടായതോടെ ആളുകള്‍ പരിഭ്രാന്തരായി വീടുകള്‍ വിട്ട് പുറത്തേക്കോടി. ആദ്യചലനം റിക്ടര്‍ സ്‌കെയിലില്‍ 3.1 ഉം രണ്ടാം ചലനം 3.3ഉം മൂന്നും നാലും ചലനങ്ങള്‍ 2.5ഉം 2.8 ഉം രേഖപ്പെടുത്തി.

ഭൂചലനത്തില്‍ നാശനഷ്ടങ്ങളുണ്ടായതായി റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ഉത്തരേന്ത്യയില്‍ കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ഭൂചലനങ്ങളുടെ തുടര്‍ച്ചയാണിതെന്നാണ് വിലയിരുത്തപ്പെടുന്നത്.

Advertisement