ന്യൂദല്‍ഹി: ചന്ദ്രന്‍ ഭൂമിയോടടുക്കുന്നതിനനുസരിച്ച് ഭൂമിയില്‍ ഭൂകമ്പസാധ്യത വര്‍ധിക്കുകയാണെന്ന് ബാബ അറ്റോമിക് റിസര്‍ച്ച് സെന്ററിലെ (ബാര്‍ക്) ശാസ്ത്രജ്ഞന്‍ അഭിപ്രായപ്പെടുന്നു. ചന്ദ്രന്‍ ഭൂമിയോടടുക്കുമ്പോഴും പൂര്‍ണചന്ദ്രഗ്രഹണസമയത്തും ഭുകമ്പങ്ങളുണ്ടാകാനുള്ള സാധ്യത കൂടുതലാണെന്ന് ബാര്‍ക് സീസ്‌മോളജിസ്റ്റ് ഡോ.വിനായക് കോല്‍വങ്കാറിന്‍്‌റെ പഠനങ്ങള്‍ വ്യക്തമാക്കുന്നു.

പകല്‍ സമയങ്ങളിലേക്കാള്‍ കൂടുതല്‍ രാത്രികാലങ്ങളിലാണ് ഭൂകമ്പസാധ്യത വര്‍ദ്ധിക്കുന്നത്. ചന്ദ്രന്‍ ഭൂമിയിലേക്ക് അടുക്കുന്നതിനനുസരിച്ച് ഭുകമ്പത്തിന്റെ തീവ്രതയും വര്‍ധിക്കുന്നുണ്ട്. ചന്ദ്രന്റെ ഭൂഗുരുത്വാകര്‍ഷണബലം ഏറ്റവും കൂടുതല്‍ പ്രകടമാക്കുന്നത് ഭൂമിയിലാണ്. ചന്ദ്രന്റെ നീക്കത്തെക്കുറിച്ചും അത് ഭൂകമ്പസാധ്യതക്ക് കാരണമാകുന്നുണ്ടോ എന്നതിനെക്കുറിച്ചുമായിരുന്നു ബാര്‍ക്കിലെ ശാസ്ത്രജ്ഞര്‍ പഠനം നടത്തിയത്.