മാഡ്രിഡ്:തെക്കുകിഴക്കന്‍ സ്‌പെയിനില്‍ ഇന്നലെയുണ്ടായ ഭൂചലനത്തില്‍ 10 പേര്‍ മരിച്ചു. ഒട്ടേറെ പേര്‍ക്ക് പരിക്കേറ്റു. റിക്ടര്‍ സ്‌കെയിലില്‍ 5.3 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം ലോര്‍ക നഗരത്തിലാണ് അനുഭവപ്പെട്ടത്.

സ്‌പെയിനില്‍ നാലുപതിറ്റാണ്ടിനിടയിലുണ്ടാവുന്ന ഏറ്റവും ശക്തമായ ഭൂചലനം 10 കിലോമീറ്റര്‍ ആഴത്തില്‍ രണ്ടുമണിക്കൂറോളം നീണ്ടുനിന്നു.

ലോര്‍കയിലെ 90,000 ത്തോളം വരുന്ന ജനസംഖ്യയില്‍ ഏകദേശം 10000 പേരെ ഇന്നലത്തെ ഭൂചലനം ബാധിച്ചുവെന്നാണ് സൂചന. ഒട്ടേറെപേര്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതിനാല്‍ മരണസംഖ്യ ഇനിയും ഉയരാന്‍ സാധ്യതയുണ്ട്. രക്ഷപ്രവര്‍ത്തനത്തിനായി സര്‍ക്കാര്‍ സൈന്യത്തെ നിയോഗിച്ചിട്ടുണ്ട്.