ശ്രീനഗര്‍, ടോക്കിയോ: കാശ്മീര്‍ താഴ്‌വരയിലും ജപ്പാന്റെ ഹോന്‍ഷു തീരത്തും കോസ്റ്ററിക്കയിലും കഴിഞ്ഞ ദിവസം ഭൂചലനം അനുഭവപ്പെട്ടു. ശനിയാഴ്ച പുലര്‍ച്ചെയാണ് ഭൂചലനം അനുഭവപ്പെട്ടത്. ആളപായമോ നാശനഷ്ടങ്ങളോ ഇതുവരെ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല..
അഫ്ഗാനിസ്ഥാനിലെ ഹിന്ദു കുഷ് മലയോരമേഖലയാണ് കാശ്മീര്‍ ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം.
കോസ്റ്ററിക്കയുടെ തലസ്ഥാനമായ സാന്‍ജോസിലും നേരിയ തോതില്‍ ഭൂചലനമുണ്ടായതായി യു.എസ് ജിയോളജിക്കല്‍ സര്‍വെ അറിയിച്ചു. ഇവിടെയും ആളപായമോ നാശനഷ്ടങ്ങളോ റിപ്പോര്‍ട്ടു ചെയ്തിട്ടില്ല.
ജപ്പാനില്‍ പസഫിക് തീരപ്രദേശ നഗരമായ ഇവാക്കിയില്‍നിന്നു 59 കിലോമീറ്റര്‍ അകലെ 38 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂചലനത്തിന്റെ പ്രഭവകേന്ദ്രം. മാര്‍ച്ച് 11 നുണ്ടായ ഭൂകമ്പത്തിനും സുനാമിയ്ക്കും ശേഷം ജപ്പാനില്‍ തുടര്‍ച്ചയായി ഭൂചലനമുണ്ടായിക്കൊണ്ടിരിക്കുകയാണ്.