റഷ്യ : റഷ്യയിലെ തെക്കുകിഴക്കന്‍ സൈബീരിയയില്‍ തിവ മേഖലയില്‍ ശക്തമായ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്‌കെയിലില്‍ 6.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനത്തില്‍ ആളപായമോ നാശനഷ്ടങ്ങളോ റിപോര്‍ട്ട് ചെയ്തിട്ടില്ല.

രാത്രി 11.20നാണ് ഭൂചലനം അനുഭവപ്പെട്ടത്. എന്നാല്‍ തുടര്‍ചലനങ്ങള്‍ ഉണ്ടാവാന്‍ സാധ്യതയുള്ളതിനാല്‍ പ്രദേശവാസികളോട് സുരക്ഷിതസ്ഥലങ്ങളിലേക്ക് മാറാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

സിറ്റി ഓഫ് കൈസിലിന് 120 കിലോമീറ്റര്‍ കിഴക്കായി ഭൗമോപരിതലത്തില്‍ നിന്നും 10 കിലോമീറ്റര്‍ താഴ്ചയിലാണ് ഭൂകമ്പത്തിന്റെ് പ്രഭവകേന്ദ്രമെന്ന്  റഷ്യന്‍ അക്കാദമി ഓഫ് സയന്‍സ് അറിയിച്ചു.

Malayalam News

Kerala News In English