കോഴിക്കോട്: കോഴിക്കോട് ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നേരിയ ഭൂചലനം. ഇന്നലെ രാത്രി പതിനൊന്ന് മണിയോടെ ചാലിയം, പാലാഴി, ഫറൂഖ്, നടുവട്ടം, ബേപ്പൂര്‍, കടലുണ്ടി,  പന്നിയങ്കര, കല്ലായി, തിരുവണ്ണൂര്‍, രാമനാട്ടുകര എന്നിവിടങ്ങളിലാണ് ഭൂചലനം അനുഭവപ്പെട്ടത്.

Ads By Google

ബേപ്പൂരിലാണ് ആദ്യം ഭൂചലനം അനുഭവപ്പെട്ടത്. റിക്്ടര്‍ സ്‌കെയിലില്‍ മൂന്ന് രേഖപ്പെടുത്തിയ ചലനത്തില്‍ എവിടേയും അപകടങ്ങളൊന്നും റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടില്ല. രാമനാട്ടുകരയിലെ വാഴയൂരാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രം.

Subscribe Us:

അരീക്കാട്, കണ്ണാട്ടിക്കുളം, കരുവന്‍തിരുത്തി, കുണ്ടായിത്തോട്, കോട്ടൂളി, ഫാറൂഖ് കോളേജ്, ചാലിയം, കല്ലംപാറ, ഈസ്റ്റ്ഹില്‍, കുണ്ടൂപ്പറമ്പ്, കണ്ണഞ്ചേരി എന്നിവിടങ്ങളിലും ഭൂചലനം ഉണ്ടായിട്ടുണ്ട്.