ഇടുക്കി: ഇടുക്കി ജില്ലയില്‍ കാലപ്പഴക്കത്താല്‍ അപകടഭീഷണി നേരിടുന്ന മുല്ലപ്പെരിയാര്‍ ഡാമിന് സമീപമായി വീണ്ടും ഭുചലനം. ഡാമില്‍ നിന്നും 18 കിലോമീറ്റര്‍ അകലെ വെണ്‍മണി മേഖലയിലാണ് റിക്ടര്‍ സ്‌കെയിലില്‍ 2.1 രേഖപ്പെടുത്തിയ ഭൂചലനമുണ്ടായത്. ഭൂചലനത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല

മുല്ലപ്പെരിയാര്‍ അണക്കെട്ടില്‍ നിന്നും മുപ്പത് കിലോമീറ്ററില്‍ കുറവ് ദൂരമേ വെണ്‍മണി പ്രദേശത്തേക്കുള്ളൂ. ജില്ലയിലെ മൂന്ന് പ്രധാന അണക്കെട്ടുകളുടെ മധ്യഭാഗപ്രദേശമാണിത്. കഴിഞ്ഞ രണ്ടുമാസത്തിനുള്ളില്‍ ഇത്തവണത്തേത് ഉള്‍പ്പെടെ എട്ടാമത്തെ തവണയാണ് ഈ മേഖലയില്‍ ഭൂചലനമുണ്ടാവുന്നത്.