Categories

നീണ്ട കാത്തിരിപ്പിനൊടുവില്‍ ഭൂനിരീക്ഷണ ഉപഗ്രഹം വിക്ഷേപിച്ചു

വന്ദന്‍ബര്‍ഗ് (കാലിഫോര്‍ണിയ): അഞ്ചു വര്‍ഷത്തെ കാത്തിരിപ്പിനു ശേഷം ഭൂ നിരീക്ഷണ ഉപഗ്രഹം നാസ വിക്ഷേപിച്ചു. കാലിഫോര്‍ണിയയിലെ വാന്‍ഡന്‍ ബര്‍ഗ് എയര്‍ഫോഴ്‌സ് ബേസില്‍ നിന്നായിരുന്നു വിക്ഷേപണം.

കാലാവസ്ഥ വ്യതിയാനവും അന്തരീക്ഷ നീരീക്ഷണവും കൂടുതല്‍ വ്യാപിപ്പിക്കുക എന്നതാണ് ഈ ഉപഗ്രഹത്തിന്റെ വിക്ഷേപണത്തിലൂടെ ലക്ഷ്യമിടുന്നത്. 2006ല്‍ വിക്ഷേപിക്കേണ്ടിയിരുന്ന ഉപഗ്രഹമാണ് ഇന്ന് പറന്നുയര്‍ന്നത്. സാങ്കേതിക തകരാര്‍ മൂലം വിക്ഷേപണം അഞ്ചു വര്‍ഷത്തോളം വൈകുകയായിരുന്നു.

വിക്ഷേപണത്തിന് ഒരു മണിക്കൂറിന് ശേഷം സാറ്റലൈറ്റ് ഭ്രമണപഥത്തില്‍ ഏത്തിച്ചേര്‍ന്നു. അന്തരീക്ഷത്തെക്കുറിച്ചും കടലിനെയും കരയെയും കുറിച്ചുള്ള കൂടുതല്‍ നിരീക്ഷകണങ്ങളും പരീക്ഷണങ്ങളും ഈ ഉപഗ്രഹത്തിലൂടെ സാധ്യമാകും.

ഡെല്‍റ്റ 2 റോക്കറ്റ് നാസയുടെ സാറ്റലൈറ്റുമായി ഇന്ന് ഉച്ചക്ക് ശേഷമാണ് പറന്നുയര്‍ന്നത്. ട്വിറ്ററിലെ ഒരു കൂട്ടം ആളുകളെ വിക്ഷേപണം നേരില്‍ കാണാന്‍ ക്ഷണിച്ചിരുന്നു.

Malayalam News

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.