കൊച്ചി: ഏറണാകുളത്ത് യു.ഡി.എഫ് മുന്നില്‍. കൊച്ചി, തൃപ്പൂണിത്തറ, ഏറണാകുളം, ആലുവ, മൂവാറ്റുപുഴ,പറവൂര്‍, തൃക്കാക്കര, പിരവം,കോതമംഗലം,കലമശ്ശേരി, എന്നിവിടങ്ങളില്‍ യു.ഡി.എഫ് വിജയിച്ചു.

പെരുമ്പാവൂര്‍, അംഗമാലി, എന്നിവിടങ്ങളില്‍ എല്‍.ഡി.എഫ് ജയിച്ചു. പെരുമ്പാവൂരില്‍ സി.പി.ഐ.എം സ്ഥാനാര്‍ത്ഥി സാജു പോള്‍ വിജയിച്ചു. ആലുവയില്‍ മന്ത്രി ജോസ് തെറ്റയില്‍ 7170 വോട്ടുകളുടെ ഭൂരിപക്ഷത്തിന് ജയിച്ചു. യു.ഡി.എഫിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥിമാരായ വിഡി സതീശന്‍, ഹൈബി ഈഡന്‍, ഡൊമനിക് പ്രസന്റേഷന്‍ എന്നിവര്‍ വന്‍ഭൂരിപക്ഷത്തോടെ വിജയിച്ചു. 3382 വോട്ടുകളുടെ ഭൂരിപക്ഷത്തിനാണ് സാജു പോള്‍ യു.ഡി.എഫിന്റെ അഡ്വ. ജെയ്‌സണ്‍ ജോസഫിനെ പരാജയപ്പെടുത്തിയത്.

ആലുവയില്‍ അന്‍വര്‍ സാദത്ത്(ഐ.എന്‍.സി), കൊച്ചിയില്‍ ഡൊമനിക്ക് പ്രസന്റേഷന്‍(ഐ.എന്‍.സി), തൃപ്പൂണിത്തറ എ.ബാബു (ഐ.എന്‍.സി), ഏറണാകുളത്ത് ഹൈബി ഈഡന്‍, മൂവാറ്റുപുഴയില്‍ ജെയ്‌സണ്‍ വാഴക്കാടന്‍ എന്നിവരാണ് വിജയിച്ചത്. എല്‍.ഡി.എഫിന്റെ പ്രമുഖ സ്ഥാനാര്‍ത്ഥികളായിരുന്ന സെബാസ്റ്റ്യന്‍ പോള്‍, ബാബു പോള്‍ എന്നിവര്‍ പരാജയപ്പെട്ടു.