എഡിറ്റര്‍
എഡിറ്റര്‍
എറണാകുളം ജില്ലാ വെല്‍ഫെയര്‍ അസ്സോസ്സിയേഷന് പുതിയ ഭാരവാഹികള്‍
എഡിറ്റര്‍
Monday 8th May 2017 11:59am

റിയാദ്: റിയാദ്, അല്‍ഖര്‍ജ് മേഖലകളില്‍ ജോലി ചെയ്യുന്ന എറണാകുളം ജില്ലക്കാരായ പ്രവാസികളുടെ കൂട്ടായ്മയായ എറണാകുളം ജില്ലാ വെല്‍ഫെയര്‍ അസ്സോസ്സിയേഷന്‍ (എഡ്വ റിയാദ്) പുതിയ ഭാരവാഹികളെ തെരെഞ്ഞെടുത്തു. മലാസിലെ ഭാരത് ഹോട്ടലില്‍ കൂടിയ പൊതുയോഗത്തില്‍ രക്ഷാധികാരി ശുകൂര്‍ ആലുവ അവതരിപ്പിച്ച പുതിയ ഭാരവാഹി പാനലിനെ ജനറല്‍ ബോഡി ഐക്യകണ്ീനെ അംഗീകരിച്ചു.

മാത്യു ജോസഫ് (പ്രസിഡന്റ്) ഹനീഫ് അക്കാരിയ, ഹാജ ഹസൈനാര്‍, ജെയിംസ് വര്‍ഗീസ് (വൈസ് പ്രസിഡന്റ്) നാദിര്‍ഷ ചാലരാ (ജനറല്‍ സെക്രട്ടറി) ഫരീദ് ജാസ്, കബീര്‍ ആലുവ, സലാം പെരുമ്പാവൂര്‍ (ജോയിന്റ് സെക്രെട്ടറി) അന്‍സാര്‍ പള്ളുരുത്തി, (ട്രഷറര്‍) ഷബീര്‍ ആലുവ ( ജോയിന്റ് ട്രഷറര്‍) എന്നിവരെയും വിവിധ വിഭാഗം കണ്‍വീനര്‍മാരായി ഷാന്‍ പരീത്( മീഡിയ) അന്‍വര്‍ സാദിഖ്, നൗഷാദ് പള്ളത്ത് ( ജീവകാരുണ്യം) ബിബിന്‍ (സ്‌പോര്‍ട്‌സ്) അബ്ദുല്‍ ജബ്ബാര്‍ പള്ളുരുത്തി , ജലീല്‍ കൊച്ചി (ആര്‍ട്‌സ് ) അഡ്വ. അജിത് ഖാന്‍ (ഓഡിറ്റര്‍) ശുകൂര്‍ ആലുവ, ജോണ്‍സന്‍ മാര്‍ക്കോസ് ( രക്ഷാധികാരി) എന്നിവരെയും തിരഞ്ഞെടുത്തു.

അല്‍ഖര്‍ജ് യൂണിറ്റിന്റെ ചെയര്‍മാനായി എല്‍ദോസ് മീമ്പാറയും കണ്‍വീനറായി പോള്‍ പൊട്ടക്കലും തിരഞ്ഞെടുക്കപ്പെട്ടു.

മെമ്പര്‍ഷിപ്പ് വിതരണവും അംഗങ്ങള്‍ക്കുള്ള ഇന്‍ഷുറന്‍സ് പദ്ധതിയും ഊര്‍ജിതപ്പെടുത്തുവാനും യോഗം തീരുമാനിച്ചു.

ജോണ്‍സന്‍ മാര്‍ക്കോസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ ഷാന്‍ പരീത് വാര്‍ഷിക പ്രവര്‍ത്തന റിപ്പോര്‍ട്ട് അവതരിപ്പിച്ചു. അബ്ദുല്‍ ജബ്ബാര്‍ സ്വാഗതവും അന്‍സാര്‍ പള്ളുരുത്തി നന്ദിയും പറഞ്ഞു .

റിപ്പോര്‍ട്ട്: ഷിബു ഉസ്മാന്‍, റിയാദ്

Advertisement