എഡിറ്റര്‍
എഡിറ്റര്‍
സുമാത്രയില്‍ വന്‍ ഭൂകമ്പം; കേരളം കുലുങ്ങി, ഇന്ത്യന്‍ തീരത്തെ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചു
എഡിറ്റര്‍
Wednesday 11th April 2012 2:39pm
sunami-in-shangumukham

ശംഖുമുഖത്ത് സുനാമി മുന്നറിയിപ്പ് നല്‍കിയതിനെ തുടര്‍ന്ന് മത്സ്യബന്ധനത്തിന് പുറപ്പെട്ട തൊഴിലാളി തിരിച്ച് കരയിലെത്തിയപ്പോള്‍

കൊച്ചി: ഇന്തോനേഷ്യന്‍ ദ്വീപായ സുമാത്രയില്‍ വന്‍ ഭൂചനം. റിക്ടര്‍ സ്‌കെയിലില്‍ 8.9 രേഖപ്പെടുത്തി. നാശനഷ്ടവിവരങ്ങള്‍ ലഭ്യമായിട്ടില്ല. ഇന്ത്യന്‍ നഗരങ്ങളിലും കൊച്ചിയിലടക്കം കേരളത്തിലെ നഗരങ്ങളിലും നേരിയ ഭൂചലനം അനുഭവപ്പെട്ടു. ഉച്ചയ്ക്ക് 2.20 നും 2.30നും  ഇടയ്ക്കാണ് കേരള തീരത്ത് ഭൂചനം അനുഭവപ്പെട്ടത്.വീണ്ടും ഭുകമ്പസാധ്യതയുള്ളതിനാല്‍ തിരുവനന്തപുരത്തും കൊച്ചിയിലും കെട്ടിടങ്ങളില്‍ നിന്ന് ജനങ്ങളെ ഒഴിപ്പിച്ചിരുന്നു. നേരെത്തെ കേരളാ തീരത്ത് നല്‍കിയ സുനാമി മുന്നറിയിപ്പ് പിന്‍വലിച്ചിട്ടുണ്ട്.

കലൂര്‍ എന്‍.ജി.ഒ റോഡ്, പാലാരിവട്ടം തുടങ്ങിയ സ്ഥലങ്ങളില്‍ കെട്ടിടങ്ങളില്‍ ഇളകിയെ തുടര്‍ന്ന് ആളുകള്‍ പുറത്തിറങ്ങി. അഞ്ച് സെക്കന്റോളം ചലനം നീണ്ടുനിന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു. ഇടുക്കി റിക്ടര്‍ സ്‌കെയിലില്‍ ഭൂചലനം രേഖപ്പെടുത്തിയിട്ടുണ്ട്. കോഴിക്കോട് മാതൃഭൂമി, ഡൂള്‍ന്യൂസ് ഓഫീസുകളിലും സ്‌പേസ് മാളിലും ഭൂചലനം അനുഭവപ്പെട്ടു. കൊച്ചിയില്‍ ഇന്ത്യാവിഷന്‍ ഓഫീസില്‍ കമ്പ്യൂട്ടറുകളും മറ്റും ഇളകിയാടിയതായി അവതാരകര്‍ അറിയിച്ചു.

ബീഹാര്‍, ബംഗാള്‍, മുംബൈ, ചെന്നൈ,ഗുഹാവത്തി തുടങ്ങിയ സ്ഥലങ്ങില്‍ ഭൂചലനം രേഖപ്പെടുത്തി്. ഇവിടെ 6,7 സെക്കന്റ് നേരം ഭൂചലനം നീണ്ടുനിന്നു.

കൊച്ചിയിലും കോട്ടയത്തും നേരിയ തോതില്‍ തുടര്‍ചലനം അനുഭവപ്പെട്ടതായി ആളുകള്‍ അറിയിച്ചു. 4.16 നാണ് ചെന്നൈയില്‍ തുടര്‍ചലനം ഉണ്ടായത്. ഇതിനുശേഷം 4.20നായിരുന്നു കൊച്ചിയിലും കോട്ടയത്തും വീണ്ടും പ്രകമ്പനം അനുഭവപ്പെട്ടത്. ആദ്യഭൂചലനത്തിന്റെ നടുക്കം വിട്ടുമാറുന്നതിന് മുന്‍പ് വീണ്ടും പ്രകമ്പനം അനുഭവപ്പെട്ടത് ജനങ്ങളെ കൂടുതല്‍ പരിഭ്രാന്തരാക്കി.

അതേസമയം നിക്കോബാറിന്റെ തെക്ക് ഭാഗത്ത് ഉച്ചക്ക് രണ്ടുമണിക്ക് ശേഷമുണ്ടായ ശക്തമായ ഭൂചലനമുണ്ടായിട്ടുണ്ടെന്നും ഇതിന്റെ കമ്പനമാണ് കേരളത്തിലുണ്ടായതെന്നും ഭൗമശാസ്ത്രിജ്ഞന്‍ ജോണ്‍ മത്തായി പറഞ്ഞു. അകലെയായതിനാലാണ് കേരളത്തില്‍ ശക്തി കുറഞ്ഞ് അനുഭവപ്പെട്ടതെന്നും കേരളത്തില്‍ ആശങ്കപ്പെടാനില്ലെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാല്‍ സുനാമിയുണ്ടാക്കാന്‍ സാധ്യതയുള്ളതിനാല്‍ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണമെന്നും അദ്ദേഹം പറഞ്ഞു. മത്സ്യതൊഴിലാളികള്‍ കടലില്‍ പോകരുതെന്ന് ഫിഷറിസ് ഡയറക്ടര്‍ അറിയിച്ചു.

സുമാത്രയില്‍ ശക്തിയുള്ള ഭൂചലനം ഉണ്ടായിരിക്കുന്ന സാഹചര്യത്തില്‍ ഇന്തോനേഷ്യയില്‍ സുനാമി മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ തീരത്തുള്‍പ്പെടെ സുനാമിയുണ്ടാകാന്‍ സാധ്യതയുണ്ടെന്ന് യു.എസ് ജിയോളജിക്കല്‍ സര്‍വ്വെ വ്യക്തമക്കി. കേരളത്തില്‍ നെയ്യാര്‍ ഡാമില്‍ തിരയിളക്കം അനുഭവപ്പെട്ടിട്ടുണ്ട്. സ്ഥിതിഗതികള്‍ പരിശോധിക്കാന്‍ നാവിക സേന നിരീക്ഷണപ്പറക്കല്‍ നടത്തുകയാണ്. ആന്‍ഡമാന്‍ നിക്കോബാര്‍ ദ്വീപ് വിട്ടുപോകാന്‍ വിദേശികളോട് നിര്‍ദേശിച്ചിട്ടുണ്ട്. തമിഴ്‌നാട് സര്‍ക്കാര്‍ മത്സ്യത്തൊഴിലാളികളോട് കടലില്‍ പോകരുതെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

2004ല്‍ ഇന്തോനേഷ്യന്‍ തീരത്ത് ഭൂചലനത്തെ തുടര്‍ന്ന് ഇന്ത്യന്‍ സമുദ്രത്തിലുണ്ടായ സുനാമിയില്‍ 170,000 ഓളം പേരാണ് മരിച്ചത്. അന്ന് സുനാമി ആദ്യം റിപ്പോര്‍ട്ട് ചെയ്തത് ചൈന്നൈ തീരത്തായിരുന്നു. കോഴിക്കോടും കൊച്ചിയിലും കണ്‍ട്രോള്‍ റൂമുകള്‍ തുറന്നു.

കൊച്ചി: 0484 2423513
കോഴിക്കോട്: 0495 2371002

ചിത്രങ്ങള്‍: രാംകുമാര്‍

 

Advertisement