എഡിറ്റര്‍
എഡിറ്റര്‍
യു.ഡി.എഫ് സീറ്റ് വിഭജനം: ലീഗ് മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ തന്നെയെന്ന് ഇ.ടി മുഹമ്മദ് ബഷീര്‍
എഡിറ്റര്‍
Wednesday 5th March 2014 8:00am

e.t-muhammed-basheer

മലപ്പുറം: യു.ഡി.എഫ് സീറ്റ് വിഭജനത്തില്‍ മൂന്നാം സീറ്റെന്ന ആവശ്യത്തില്‍ നിന്ന് പിന്മാറിയിട്ടില്ലെന്ന് മുസ്‌ലീം ലീഗ് ദേശീയ സെക്രട്ടറി ഇ.ടി മുഹമ്മദ് ബഷീര്‍.

രണ്ടാം സീറ്റിനായുള്ള മാണിയുടെ അവകാശവാദം വിലപേശലാണെന്നും ഇ.ടി മുഹമ്മദ് ബഷീര്‍ കൂട്ടിച്ചേര്‍ത്തു.

എന്നാല്‍ നേരത്തേ ലീഗ് കൂടുതല്‍ സീറ്റുകള്‍ ആവശ്യപ്പെടില്ലെന്നും അത്തരത്തിലുള്ള വാര്‍ത്തകള്‍ അടിസ്ഥാനരഹിതമാണെന്നുമായിരുന്നു സംസ്ഥാന സെക്രട്ടറി കെ.പി.എ മജീദ് അറിയിച്ചിരുന്നത്.

മൂന്നാം സീറ്റിനായുള്ള വാദമുന്നയിക്കില്ലെന്ന് ലീഗിന്റെ ഉന്നത നേതാവായ പി.കെ കുഞ്ഞാലിക്കുട്ടിയും അറിയിച്ചിരുന്നു. എന്നാല്‍ അതില്‍ നിന്നും വിഭിന്നമായ നിലപാടാണ് ഇപ്പോള്‍ ഇ.ടി മുഹമ്മദ് ബഷീര്‍ അറിയിച്ചിരിയ്ക്കുന്നത്.

നിലവില്‍ ലീഗിന് രണ്ട് സീറ്റ് നല്‍കാനാണ് മുന്നണിയിലെ തീരുമാനം. ഇതിനിടെ വയനാട് സീറ്റ് സംബന്ധിച്ച തര്‍ക്കവും ഉടലെടുത്തിരുന്നു.

ലീഗ് വയനാട് സീറ്റ് ചോദിച്ചുവെന്നും തര്‍ക്ക സീറ്റായ വയനാടിന്റെ പേരില്‍ അഭിപ്രായ വ്യത്യാസങ്ങള്‍ നടന്നുവെന്നും വാര്‍ത്തയുണ്ടായിരുന്നു.

എന്നാല്‍ ഈ വാര്‍ത്ത പിന്നീട് കെ.പി.എ മജീദ് നിഷേധിയ്ക്കുകയും ചെയ്തിരുന്നു.

Advertisement