എഡിറ്റര്‍
എഡിറ്റര്‍
മലപ്പുറത്ത് ഇ.അഹമ്മദിന് പകരം ഇ.ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കാന്‍ സാധ്യത
എഡിറ്റര്‍
Saturday 8th March 2014 7:02pm

e.-ahammed

മലപ്പുറം: ലോക്‌സഭ തിരഞ്ഞെടുപ്പില്‍ മലപ്പുറം മണ്ഡലത്തില്‍ ഇ.അഹമ്മദിന് പകരം ഇ.ടി മുഹമ്മദ് ബഷീറിനെ മത്സരിപ്പിക്കാന്‍ സാധ്യത.

ലോക്‌സഭയില്‍ പൊന്നാനിയില്‍ കടുത്ത മത്സരം നടക്കാനുള്ള സാധ്യത മു്ന്നില്‍ കണ്ടാണ് ഇ.ടി മുഹമ്മദിനെ മലപ്പുറത്തേക്ക് മാറ്റുന്നത്.

ലീഗിനകത്ത് തന്നെ ഇ.അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വത്തെച്ചൊല്ലി അഭിപ്രായ ഭിന്നത രൂക്ഷമാകുന്ന സാഹചര്യത്തിലാണ് അഹമ്മദിനെ മാറ്റുന്ന കാര്യം ലീഗ് നേതൃത്വം പരിഗണിക്കുന്നത്.

മണ്ഡലത്തില്‍ ഇ.അഹമ്മദിന്റെ സാന്നിധ്യം കുറവായിരുന്നെന്നും ഇത്തവണ മത്സരിച്ചാല്‍ മണ്ഡലം നഷ്ടമാവുമെന്നും യൂത്ത് ലീഗ് വിമര്‍ശിച്ചിരുന്നു.

ഇതിന് പിറകെ ഡി.സി.സിയും ഇ.അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വത്തിനെതിരെ രംഗത്തെത്തിയിരുന്നു.

അതേ സമയം വ്യവസായ മന്ത്രി പി.കെ കുഞ്ഞാലിക്കുട്ടി ഇ.അഹമ്മദുമായി കൂടിക്കാഴ്ച നടത്തി.

പാര്‍ട്ടിക്കുള്ളില്‍ അഹമ്മദിന്റെ സ്ഥാനാര്‍ത്ഥിത്വത്തെചൊല്ലി എതിര്‍പ്പ് നിലനില്‍ക്കുന്നുണ്ടെന്നും മത്സരത്തില്‍ നിന്ന് വിട്ട് നില്‍ക്കുന്നതാണ് നല്ലതെന്നും കുഞ്ഞാലിക്കുട്ടി അഹമ്മദിനെ അറിയിച്ചു.

എന്നാല്‍ പാര്‍ട്ടിയ്ക്കുള്ളില്‍ പ്രശ്‌നങ്ങളൊന്നുമില്ലെന്നാണ്കൂട്ക്കാഴ്ചയ്ക്ക് ശേഷം കുഞ്ഞാലിക്കുട്ടി അറിയിച്ചത്.

സ്ഥാനാര്‍ത്ഥിത്വത്തെ സംബന്ധിച്ച് ഇ.അഹമ്മദ് പ്രതികരിച്ചിട്ടില്ലെന്നുമാണ് സൂചന.

Advertisement