കൊച്ചി: ഡി.എം.ആര്‍.സി ഉപദേഷ്ടാവ് ഇ.ശ്രീധരന്‍ കൊച്ചി മെട്രോ റയില്‍ പദ്ധതി പ്രദേശം സന്ദര്‍ശിച്ചു. നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്ന നോര്‍ത്ത് മേല്‍പ്പാലമാണ് ശ്രീധരന്‍ സന്ദര്‍ശിച്ചത്.

Ads By Google

നോര്‍ത്ത് മേല്‍പ്പാലത്തിന്റെ പണികള്‍ അദ്ദേഹം വിലയിരുത്തി. മേല്‍പാലം നിര്‍മാണം പൂര്‍ത്തിയായതായും മുഖ്യമന്ത്രിയുടെ സൗകര്യം നോക്കി ഉദ്ഘാടനം തീരുമാനിക്കുമെന്നും ഇ. ശ്രീധരന്‍ പറഞ്ഞു. കോഴിക്കോട്, തിരുവനന്തപുരം മോണോ റെയില്‍ ഡി.എം.ആര്‍.സിയെ ഏല്‍പിച്ച് സര്‍ക്കാര്‍ ഉത്തരവിട്ടിട്ടുള്ളതാണെന്നും ഇ. ശ്രീധരന്‍ പറഞ്ഞു.

എന്നാല്‍ കൊച്ചി മെട്രോ പദ്ധതി ഡി.എം.ആര്‍.സി സംബന്ധിച്ച ചോദ്യങ്ങളില്‍ നിന്ന് അദ്ദേഹം ഒഴിഞ്ഞുമാറി. ദല്‍ഹിയിലെ ചര്‍ച്ചകള്‍ക്ക് ശേഷം പ്രതികരിക്കാമെന്ന് അദ്ദേഹം പറഞ്ഞു.

അതേസമയം, കോഴിക്കോട്, തിരുവനന്തപുരം മോണോ റയില്‍ പദ്ധതിയുടെ ചുമതല ഡി.എം.ആര്‍.സിക്കുതന്നെയാണെന്ന് ഇ.ശ്രീധരന്‍ വ്യക്തമാക്കി.