ന്യൂദല്‍ഹി: കൊച്ചി മെട്രോ റെയില്‍ പദ്ധതിയുടെ  നേതൃസ്ഥാനം ഏറ്റെടുക്കില്ലെന്ന് ദല്‍ഹി മെട്രോ ചെയര്‍മാന്‍ ഇ. ശ്രീധരന്‍. ഒരു വാര്‍ത്താ ഏജന്‍സിയോടാണ് ഇ. ശ്രീധരന്‍ ഇക്കാര്യം വ്യക്തമാക്കിയത്. ദല്‍ഹി മെട്രോ റെയില്‍ കോര്‍പ്പറേഷനാണ് കൊച്ചി മെട്രോയുടെ ചുമതല. അതിനാല്‍ ദല്‍ഹി മെട്രോയുടെ ഭാഗമായിരിക്കുന്നിടത്തോളം കാലംമാത്രമേ കൊച്ചി മെട്രോയിലും ഇടപെടാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ദല്‍ഹി കോര്‍പ്പറേഷന്‍ മാനേജിംഗ് ഡയറക്ടര്‍ സ്ഥാനത്തുനിന്നും ഇ. ശ്രീധരന്‍ ഈ മാസം 31 ന് വിരമിക്കുകയാണ്. ഇതിനുശേഷം അദ്ദേഹം കൊച്ചി മെട്രോയുടെ മേധാവിയായി സ്ഥാനമേല്‍ക്കുമെന്ന് റിപ്പോര്‍ട്ട് ഉണ്ടായിരുന്നു. സംസ്ഥാന സര്‍ക്കാര്‍ ഇതിനുവേണ്ട ശ്രമങ്ങള്‍ നടത്തുകയും കേന്ദ്രം ഇത് അംഗീകരിക്കാന്‍ പോകുകയാണെന്നും വാര്‍ത്തകളുണ്ടായിരുന്നു. എന്നാല്‍ അദ്ദേഹം ഇത് നിഷേധിച്ചു.

Subscribe Us:

Malayalam news