എഡിറ്റര്‍
എഡിറ്റര്‍
സി.പി.ഐ.എം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കില്‍ ഡി.എം.ആര്‍.സി ഉണ്ടാകുമായിരുന്നില്ല: ഇ. ശ്രീധരന്‍
എഡിറ്റര്‍
Saturday 17th June 2017 9:48am

കൊച്ചി: സി.പി.ഐ.എം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കില്‍ ഡി.എം.ആര്‍.സി ഉണ്ടാകുമായിരുന്നില്ലെന്ന് ഇ.ശ്രീധരന്‍.

കൊച്ചി ഡി.എം.ആര്‍.സി ഓഫിസില്‍ തന്നെ സന്ദര്‍ശിച്ച സി.പി.ഐ.എം ജില്ലാസെക്രട്ടറി പി.രാജീവിനെ സ്വീകരിച്ചശേഷമായിരുന്നു അദ്ദേഹത്തിന്റെ വാക്കുകള്‍.


Dont Miss ‘മനസുവച്ചാല്‍ എന്തും സാക്ഷാത്കരിക്കാന്‍ കേരളത്തിന് കഴിയുമെന്ന് നാം കാട്ടികൊടുക്കുകയാണ്’; കൊച്ചി മെട്രോ കേവലം ഒരു പദ്ധതിയുടെ വിജയം മാത്രമല്ലെന്നും ഉമ്മന്‍ ചാണ്ടി


കൊച്ചി മെട്രൊ നടപ്പാക്കാന്‍ പി. രാജീവ് ആദ്യം മനുഷ്യച്ചങ്ങല സംഘടിപ്പിച്ചിരുന്നു. അത് എന്തിനാണെന്ന് അന്ന് എനിക്ക് തോന്നിയിരുന്നു. എന്നാല്‍ ഇപ്പോഴാണ് അതിന്റെ പ്രാധാന്യം മനസിലാകുന്നത്.

മനുഷ്യച്ചങ്ങല സംഘടിപ്പിച്ചില്ലായിരുന്നെങ്കില്‍ മെട്രൊ നടപ്പാക്കാന്‍ ഡി.എം.ആര്‍.സിയെ കിട്ടില്ലായിരുന്നുവെന്നും അദ്ദേഹം രാജീവിനോട് പറഞ്ഞു.

കൊച്ചി മെട്രൊ പരമാവധി തൃപ്പൂണിത്തുറ എസ്.എന്‍ ജംക്ഷന്‍ വരെ മാത്രമെ ഡി.എം.ആര്‍.സി നിര്‍മ്മിക്കുവെന്ന് ഇ. ശ്രീധരന്‍ പറഞ്ഞു. കെ.എം.ആര്‍.എല്ലിന്റെ എന്‍ജീനയര്‍മാരെ ഡി.എം.ആര്‍.സി പരിശീലിപ്പിച്ചിട്ടുണ്ട്. മെട്രൊ തുടര്‍ന്ന് കൊണ്ടുനടക്കേണ്ടത് കെ.എംആര്‍എല്‍ ആണെന്നും അദ്ദേഹം വ്യക്തമാക്കി.

കൊച്ചി മെട്രോയുടെ ഉദ്ഘാടനം രാവിലെ 11 ന് കലൂര്‍ രാജ്യാന്തര സ്‌റ്റേഡിയത്തിന് മുന്നിലെ പന്തലിലാണ് മോദി ഉദ്ഘാടനം ചെയ്യുന്നത്. രാവിലെ 10 35 നു പ്രധാനമന്ത്രിയും വിശിഷ്ടാതിഥികളും പാലാരിവട്ടം സ്റ്റേഷനില്‍ നിന്നും പത്തടിപ്പാലം വരേയും തിരിച്ചും മെട്രോയില്‍ സഞ്ചരിച്ച ശേഷമായിരിക്കും ഉദ്ഘാടനം.

Advertisement