Categories

Headlines

കോഴിക്കോട് മോണോറെയില്‍ പ്രായോഗികം: ഇ. ശ്രീധരന്‍

കോഴിക്കോട്: കോഴിക്കോട് മോണോറയില്‍ പദ്ധതി പ്രായോഗികമെന്ന് oല്‍ഹി മെട്രോ റെയില്‍ കോര്‍പറേഷന്‍ മുന്‍ ചെയര്‍മാന്‍ ഇ.ശ്രീധരന്‍. മോണോറെയില്‍ പദ്ധതിയുമായി ബന്ധപ്പെട്ട് കോഴിക്കോട്ടെത്തിയ ഇ. ശ്രീധരന്‍ സര്‍വ്വേയുടെ ഭാഗമായ സ്ഥലങ്ങള്‍ സന്ദര്‍ശിച്ച ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു.

പദ്ധതിയുടെ ആദ്യഘട്ടമായി മെഡിക്കല്‍ കോളജ് മുതല്‍ മീഞ്ചന്ത വരെയുള്ള 13 സ്ഥലങ്ങളാണ് ആദ്യം പരിശോധന നടത്തിയത്. വിദഗ്ധ സംഘം മോണോറെയില്‍ പദ്ധതിയുടെ റൂട്ട് പരിശോധിച്ചു. ജില്ലാ കലക്ടര്‍ പി.ബി സലിമും റവന്യു പൊതുമരാമത്ത് ഉദ്യോഗസ്ഥരും അദ്ദേഹത്തെ അനുഗമിച്ചു. ഒറ്റത്തൂണില്‍ നിര്‍മ്മിക്കുന്ന മോണോറെയില്‍ ആദ്യഘട്ട പദ്ധതിക്കു 970 കോടി രൂപയാണ് ചെലവ് കണക്കാക്കുന്നത്. ഈ മേഖലയില്‍ നേരത്തേ പ്രാഥമിക പഠനം നടത്തിയതാണ്.

മോണോറെയില്‍ പദ്ധതിയുടെ രണ്ടാം ഘട്ടം ഉള്‍പ്പെടുന്ന രാമനാട്ടുകര സംഘം സന്ദര്‍ശിച്ചു. രണ്ടാംഘട്ടത്തില്‍ രാമനാട്ടുകര വരെയും പിന്നീട് എലത്തൂരിനെ കൂടി ഉള്‍പ്പെടുത്തി കരിപ്പൂര്‍ വിമാനത്താവളം വരെയുമാണ് ഉദ്ദേശിക്കുന്നത്.

ഇ. ശ്രീധരന്റെ സന്ദര്‍ശനം രണ്ടു ദിവസം നീണ്ടു നില്‍ക്കും. പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം കുഞ്ഞുമായി ഇ. ശ്രീധരന്‍ നാളെ ചര്‍ച്ച നടത്തും. പദ്ധതി സ്വകാര്യ മേഖലയിലോ പൊതുമേഖലയിലോ തുടങ്ങിയ കാര്യങ്ങള്‍ പൊതുമരാമത്തു മന്ത്രിയുമായുള്ള ചര്‍ച്ചക്കു ശേഷമേ തീരുമാനമാകൂ.

പൊതുമരാമത്ത് വകുപ്പാണ് മോണോ റയില്‍ പദ്ധതി നടപ്പാക്കുന്നത്. 35 കിലോമീറ്ററില്‍ നടപ്പാക്കാനുദ്ദേശിക്കുന്ന പദ്ധതിയുടെ മൊത്തം ചെലവ് 1,500 കോടി രൂപയാണ്.

Malayalam News

Kerala News In English

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.

താജ്മഹല്‍ ആയുധമാക്കി രാജ്യത്തെ വര്‍ഗീയമായി വിഭജിക്കാനാണ് സംഘപരിവാര്‍ നീക്കം;നൂറ്റാണ്ടുകളായി വിസ്മയിപ്പിച്ചുകൊണ്ടിരിക്കുന്ന താജ്മഹല്‍ തന്നെ അജണ്ടക്ക് ഇരയാകുന്നത് ദുരന്തമാണെന്നും തോമസ് ഐസക്ക്

തിരുവനന്തപുരം: അടുത്ത പാര്‍ലമെന്റ് തിരഞ്ഞെടുപ്പിന് മുമ്പ് താജ്മഹല്‍ മുന്‍ നിര്‍ത്തി രാജ്യത്തെ വര്‍ഗ്ഗീയമായി വിഭജിക്കാനാണെന്ന് സംഘപരിവാര്‍ സംഘടനകളുടെ നീക്കമെന്ന് സംശയിക്കേണ്ടിയിരിക്കുന്നെന്ന് ധനമന്ത്രി ഡോ: തോമസ് ഐസക്ക്.ബാബറി മസ്ജിദ് തകര്‍ത്തത് ഒരു ദീര്‍ഘകാല പദ്ധതിയുടെ തുടക്കമായിരുന്നു എന്നും. ദേശവിദേശങ്ങളിലെ നാനാജാതിമതസ്ഥരായ സഞ്ചാരപ്രേമികളും സൌന്ദര്യാരാധ