e.p-jayarajan

ന്യൂദല്‍ഹി: റവല്യൂഷണറി മാര്‍ക്‌സിസ്റ്റ് പാര്‍ട്ടി നേതാവ് ടി.പി ചന്ദ്രശേഖരന്റെ മൃതദേഹത്തില്‍ 51 വെട്ടുകള്‍ ഉണ്ടായിരുന്നില്ലെന്ന് സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്‍.

പോലീസ് തയ്യാറാക്കിയ എഫ്.ഐ.ആറില്‍ 12 വെട്ടുകള്‍ മാത്രമേ ഉള്ളൂവെന്നും ജയരാജന്‍ പറഞ്ഞു.

സി.പി.ഐ.എം ആരേയും വെട്ടാന്‍ നടക്കുന്ന പാര്‍ട്ടിയല്ല. വെട്ടലോ കൊല്ലലോ അല്ല ഞങ്ങളുടെ രീതി. എന്നാല്‍ എസ്.ഡി.പി.ഐ ഭീകരസംഘടനയാണെന്നും മാവോയിസ്റ്റുകളേക്കാള്‍ ഭീകരമാണ് അവരുടെ അവസ്ഥയെന്നും ജയരാജന്‍ കുറ്റപ്പെടുത്തി.

എസ്.ഡി.പി.ഐക്ക് കോടിക്കണക്കിന് രൂപയുടെ വിദേശ പണം ലഭിക്കുന്നുണ്ട്. അവര്‍ തീവ്രവാദ സംഘടനയാണെന്ന് ഇന്റലിജന്‍സ് വരെ റിപ്പോര്‍ട്ട് കൊടുത്തതാണ്.

എന്നിട്ടും സര്‍ക്കാര്‍ അവര്‍ക്കെതിരെ ഒരു നടപടിയും സ്വീകരിക്കുന്നില്ല. മുസ്‌ലീം ലീഗിന്റെ സംരക്ഷണം അവര്‍ക്ക് ലഭിക്കുന്നതുകൊണ്ടാണ് സര്‍ക്കാരിന് അവര്‍ക്കെതിരെ ഒന്നും ചെയ്യാന്‍ കഴിയാത്തതെന്നും ജയരാജന്‍ പറഞ്ഞു.