കണ്ണൂര്‍: റോഡരികിലെ പ്രകടനങ്ങളും സമ്മേളനങ്ങളും നിരോധിക്കണമെന്ന ഹൈക്കോടതി വിധിക്കെതിരേ സി പി ഐ എം നേതാവ് ഇ പി ജയരാജന്‍ രംഗത്തെത്തി. ജനദ്രോഹപരമായ ഉത്തരവ് പുറപ്പെടുവിച്ച ഡിവിഷന്‍ ബഞ്ച് ജഡ്ജിമാരെയാണ് ആദ്യം പ്രോസിക്യൂട്ട് ചെയ്യേണ്ടതെന്ന് ജയരാജന്‍ പറഞ്ഞു. കണ്ണൂരില്‍ ഡി വൈ എഫ് ഐ സംഘടിപ്പിച്ച ചടങ്ങില്‍ സംസാരിക്കവേയാണ് ജയരാജന്‍ ജഡ്ജിമാര്‍ക്കെതിരേ രൂക്ഷവിമര്‍ശനം നടത്തിയത്.

ഹൈക്കോടതി ഉത്തരവിനെതിരെ പ്രസംഗിച്ച എം വി ജയരാജന്‍ പ്രകടിപ്പിച്ചത് ജനങ്ങളുടെ വികാരമാണെന്നും അത് ചോദ്യം ചെയ്യാന്‍ ഹൈക്കോടതിക്ക് അധികാരമില്ലെന്നും ഇ പി ജയരാജന്‍ തുറന്നടിച്ചു. കനകസിംഹാസനത്തിലിരിക്കുന്നവര്‍ അതിന്റെ മാന്യത കാണിക്കണമെന്നും അല്ലെങ്കില്‍ പഴയ മലയാള സിനിമാഗാനം പോലെയാകുമെന്നും ജയരാജന്‍ പറഞ്ഞു.

കോടതികള്‍ സാധാരണക്കാര്‍ക്കൊപ്പമല്ലെന്നും ശൂംഭന്‍മാരായ ചില ജഡ്ജിമാര്‍ പുറപ്പെടുവിക്കുന്ന ഉത്തരവുകളെ ഭയക്കുന്നില്ലെന്നുമുള്ള എം വി ജയരാജന്റെ പ്രസംഗം ഹൈക്കോടതിയുടെ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. ജയരാജനെതിരെ നടപടിയെടുക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി തിങ്കളാഴ്ച്ച പരിഗണിക്കാനിരിക്കേയാണ് ഇ പി ജയരാജനും കോടതികള്‍ക്കെതിരേ രംഗത്തെത്തിയിരിക്കന്നത.