എഡിറ്റര്‍
എഡിറ്റര്‍
ചാക്ക് രാധാകൃഷ്ണനെ കുറിച്ച് അറിഞ്ഞുകൊണ്ട് തന്നെയാണ് പരസ്യം വാങ്ങിയത്: ഇ.പി ജയരാജന്‍
എഡിറ്റര്‍
Saturday 30th November 2013 1:55pm

e.p-jayarajan

കണ്ണൂര്‍: ദേശാഭിമാനിയിലെ പരസ്യ വിവാദത്തില്‍ നിലപാടിലുറച്ച് സി.പി.ഐ.എം നേതാവ് ഇ.പി ജയരാജന്‍. പരസ്യം സ്വീകരിച്ചതില്‍ തെറ്റ് പറ്റിയിട്ടില്ല.

പരസ്യത്തിന്റെ ഉറവിടം സംബന്ധിച്ച കാര്യങ്ങള്‍ എന്റെ ഉത്തരവാദിത്തമാണ്. പരസ്യം നല്‍കിയ ആളിനെ കുറിച്ച് വ്യക്തമായി അറിഞ്ഞുകൊണ്ട് തന്നെയാണ് പരസ്യം പത്രത്തില്‍ പ്രസിദ്ധീകരിച്ചതെന്നും ജയരാജന്‍ പറഞ്ഞു.

ദേശാഭിമാനിയിലെ പരസ്യം സംബന്ധിച്ച മാധ്യമപ്രവര്‍ത്തകരുടെ ചോദ്യങ്ങളോട് ക്ഷുഭിതനായാണ് ഇ പി ജയരാജന്‍ ഇന്നലെ പ്രതികരിച്ചത്.

ചാക്ക് രാധാകൃഷ്ണന്റെ പരസ്യം സ്വീകരിച്ചതില്‍ തെറ്റില്ലെന്ന് ഇന്നലെയും ജയരാജന്‍ പറഞ്ഞിരുന്നു. പത്രത്തില്‍ ഏത് പരസ്യം നല്‍കണമെന്ന് ദേശാഭിമാനി തീരുമാനിക്കും. വ്യക്തികളെ നോക്കിയല്ല പരസ്യം സ്വീകരിക്കുന്നത്.

രാഷ്ട്രീയക്കാരെ പോലെ വ്യവസായികള്‍ക്കും ക്രിമിനല്‍ പ്രതികളാകാം. പരസ്യമില്ലാതെ പത്രം നടത്തികൊണ്ടുപോകാന്‍ കഴിയില്ല.

മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ക്ക് അടിസ്ഥാനമില്ല. പ്‌ളീനത്തെ കുറിച്ച് മാധ്യമങ്ങള്‍ക്ക് ഒന്നുമറിയില്ല. മറ്റു മാധ്യമങ്ങള്‍ ദേശാഭിമാനിയെ തകര്‍ക്കാനാണ് ശ്രമിക്കുന്നതെന്നും ഇ.പി ജയരാജന്‍ പ്രതികരിച്ചിരുന്നു.

Advertisement