എഡിറ്റര്‍
എഡിറ്റര്‍
മട്ടന്നൂര്‍ ഫലം: എല്‍.ഡി.എഫിന് പ്രതികൂലമായി ഒന്നുമില്ലെന്ന് ഇ.പി ജയരാജന്‍
എഡിറ്റര്‍
Wednesday 5th September 2012 10:28am

കണ്ണൂര്‍:  മട്ടന്നൂര്‍ നഗസഭാ തിരഞ്ഞെടുപ്പ് ഫലത്തില്‍ എല്‍.ഡി.എഫിന്റെ വിജയം മികച്ചത് തന്നെയാണെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റിയംഗം ഇ.പി ജയരാജന്‍. തിരഞ്ഞെടുപ്പ് ഫലത്തില്‍ എല്‍.ഡി.എഫിന് പ്രതികൂലമായി യാതൊന്നുമില്ലെന്നും ഇ.പി. ജയരാജന്‍ പറഞ്ഞു.

Ads By Google

യു.ഡി.എഫ് ഭരണ സ്വാധീനമുപയോഗിച്ച് ജയിക്കുന്നതിന് സാഹചര്യം സൃഷ്ടിച്ചതാണ് ഇത്തവണ അവര്‍ക്ക് കൂടുതല്‍ സീറ്റുകള്‍ ലഭിക്കാന്‍ കാരണം. ബി.ജെ.പി രണ്ടാം സ്ഥാനത്തെത്തിയ സീറ്റുകള്‍ നേരത്തെ മുതല്‍ അവര്‍ക്ക് സ്വാധീനം ഉള്ള സ്ഥലങ്ങളാണ്.

യു.ഡി.എഫുമായി ഉണ്ടാക്കിയ അവിശുദ്ധ കൂട്ടുകെട്ടും കൂടുതല്‍ വോട്ടുകള്‍ നേടാന്‍ ബി.ജെ.പിയെ സഹായിച്ചെന്നും ജയരാജന്‍ ആരോപിച്ചു. ടി.പി വധവും ഷുക്കൂര്‍ വധവും രാഷ്ട്രീയ ആയുധമായി ഭരണപക്ഷം ഉപയോഗിച്ചെങ്കിലും പാര്‍ട്ടിയെ വിശ്വസിക്കുന്ന ജനങ്ങള്‍ കേരളത്തിലുണ്ടെന്ന് തിരഞ്ഞെടുപ്പ് ഫലം തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ആകെയുള്ള 34 വാര്‍ഡുകളില്‍ 20 വാര്‍ഡുകളും നേടിയാണ് എല്‍.ഡി.എഫ് തുടര്‍ച്ചയായ നാലാം തവണയും നഗരസഭയില്‍ അധികാരം പിടിച്ചത്.

Advertisement