എഡിറ്റര്‍
എഡിറ്റര്‍
വയലാര്‍ രവിക്കെതിരെ നടപടി വേണം: ഇ.പി.ജയരാജന്‍
എഡിറ്റര്‍
Wednesday 13th February 2013 3:27pm

തിരുവനന്തപുരം: വനിതാ മാധ്യമപ്രവര്‍ത്തകയോട് അപമര്യാദയായി പെരുമാറിയ കേന്ദ്രമന്ത്രി വയലാര്‍ രവിക്കെതിരെ നടപടി വേണമെന്ന് സി.പി.ഐ.എം കേന്ദ്രകമ്മിറ്റി അംഗം ഇ.പി.ജയരാജന്‍.

Ads By Google

സ്ത്രീകളെ പീഡിപ്പിക്കുന്നവരെ പ്രോല്‍സാഹിപ്പിക്കുന്ന മന്ത്രിസഭയാണ് ഇവിടെയുള്ളതെന്നും അദ്ദേഹം തിരുവനന്തപുരത്ത് പറഞ്ഞു.

സൂര്യനെല്ലി കേസില്‍ പി.ജെ കുര്യനെതിരായ ധര്‍മാരാജന്റെ വെളിപ്പെടുത്തലിനോട് പ്രതികരണമാഞ്ഞ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെയായിരുന്നു കേന്ദ്രമന്ത്രി വയലാര്‍ രവിയുടെ അധിക്ഷേപം.

‘ നിങ്ങള്‍ക്ക് കുര്യേനോട് വ്യക്തിവിരോധമുണ്ടോ?. ഉണ്ട് നിങ്ങള്‍ക്ക് കുര്യനോട് എന്തോ ഒരു വിരോധം ഉണ്ട്. പണ്ട് എന്തോ ഉണ്ടായോ… വല്ല കുഴപ്പവും ഉണ്ടായോ എന്നായിരുന്നു മൈക്ക് തട്ടി മാറ്റി വയലാര്‍ രവി വനിത മാധ്യമ പ്രവര്‍ത്തകയോട് പ്രതികരിച്ചത്.

വനിതാബില്‍ രാജ്യസഭയില്‍ അവതരിപ്പിക്കുമ്പോള്‍  രാജ്യസഭ ഉപാധ്യക്ഷന്‍ പി.ജെ കുര്യനായിരിക്കുമോ എന്നാ ചോദ്യത്തോടും പ്രകോപിതനായാണ് വയലാര്‍ രവി പ്രതികരിച്ചത്. ഞാന്‍ പ്രധാനമന്ത്രിയുടെ നമ്പര്‍ തരാം, നിങ്ങള്‍ ചോദിച്ച് നോക്കൂ എന്നായിരുന്നു വയലാര്‍ രവിയുടെ മറുപടി.

ഇത്തരം ചോദ്യങ്ങള്‍ അല്ല ഉന്നായിക്കേണ്ടതെന്നും പകരം എ.കെ ആന്റണി, കോണ്‍ഗ്രസ് എന്നൊക്കെ ചോദിച്ചാല്‍ മതിയെന്നും മാധ്യമ പ്രവര്‍ത്തകയെ ഉപദേശിക്കാനും വയലാര്‍ രവി മറന്നില്ല.

Advertisement