English Edition
January 27th, 2012
Email this page

‘നോട്ടപ്പുള്ളി’കള്‍ പ്രതികരിക്കുന്നു…

കേരളത്തില്‍ രാഷ്ട്രീയ നേതാക്കളും മാധ്യമപ്രവര്‍ത്തകരും വിദ്യാര്‍ത്ഥികളുമടക്കം 258 മുസ്‌ലിം വ്യക്തികളുടെ ഇ-മെയില്‍ പോലീസ് ചോര്‍ത്തുന്നുവെന്ന മാധ്യമം വാര്‍ത്തയുടെ അനുരണനങ്ങള്‍ ഇനിയും അവസാനിച്ചിട്ടില്ല. രാഷ്ട്രീയ രംഗത്ത് കോളിളക്കം സൃഷ്ടിച്ച വാര്‍ത്തക്കെതിരെ ശക്തമായി രംഗത്ത് വന്ന സര്‍ക്കാര്‍ പിന്നീട് പിന്‍വാങ്ങുകയായിരുന്നു. സിമി ബന്ധം ആരോപിച്ച് പോലീസ് അന്വേഷണത്തിനുത്തരവിട്ട മെയില്‍ ഐ.ഡികളുടെ ഉടമസ്ഥര്‍ ഇതുവരെ പരസ്യപ്രതികരണം നടത്തിയിട്ടില്ല. ഇപ്പോള്‍ ‘ നോട്ടപ്പുള്ളികള്‍’ ആദ്യമായി പ്രതികരിക്കുന്നു, തുറന്ന കത്തിലൂടെ…

കേരളാ പോലീസ് നിരീക്ഷിക്കുന്ന ഇ-മെയില്‍ ഐഡി ഉപയോക്താക്കളുടെ തുറന്ന കത്ത് കേരള പോലീസ് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.പി കെ.കെ ജയമോഹന്‍ 2011 നവംബര്‍ 3ന് കേരള പോലീസ് എ.ഡി.ജി.പിക്ക് വേണ്ടി ഹൈടെക് ക്രൈം അന്വേഷണ വിഭാഗത്തിന്റെ കമാണ്ടര്‍ക്ക് (No.p3, 2444/2011 SB) എന്ന നമ്പരായി അയച്ച കത്തില്‍  ഞങ്ങളുടെ ഇമെയില്‍ ഐ.ഡി ഉണ്ടെന്ന വിവരം പത്രദ്വാരാ അറിഞ്ഞത് ഇന്ത്യന്‍ പൗരന്‍മാരായ ഞങ്ങള്‍ക്ക് ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്.

ആകത്തില്‍ പറയുന്നത് `Please find enclosed a copy of the e-mail IDs of individuals who have connection with SIMI activities. You are directed to identify the individuals behind the e-mail IDs contained in the list by verifying the registration and log in details with concerned email Service providers and forward the names and addresses of the individuals who own the email IDs, and furnish the report to this office urgently.’  എന്നാണ്. പല പത്രങ്ങളിലൂടെയും ആനുകാലികങ്ങളിലൂടെയും ഞങ്ങള്‍ അറിഞ്ഞത് ഞങ്ങള്‍ ഉപയോഗിച്ചുകൊണ്ടിരിക്കുന്ന ഐ.ഡി കളുടെ ലോഗിന്‍ വിവരങ്ങള്‍ ഇമെയില്‍ ദാദാക്കളോട് പോലീസ് അധികാരികള്‍ ആവശ്യപ്പെട്ടിട്ടുണ്ടെന്നാണ്. സ്റ്റേറ്റിന്റെ പോലീസ് നിരീക്ഷണത്തിലാണ് ഞങ്ങളെന്നത് ഞങ്ങളെ ഭയചകിരാക്കുന്നുണ്ട്.

ഞങ്ങളുള്‍പ്പെടെയുള്ള ജനങ്ങള്‍ തെരെഞ്ഞെടുത്ത സര്‍ക്കാരാണ് ഇവിടെയുള്ളത്. ഈ സര്‍ക്കാരിന് ഇവിടത്തെ പൗരന്‍മാരുടെ സ്വകാര്യത സംരക്ഷിക്കേണ്ട ബാധ്യതയുണ്ട്. പക്ഷേ ഇത്തരമൊരു നീക്കത്തിലൂടെ സര്‍ക്കാര്‍ തന്നെ സ്വകാര്യതക്ക് മേല്‍ കടന്നുകയറുന്നത് ഞെട്ടിപ്പിക്കുന്നതാണ്. ഇത് ഇന്ത്യന്‍ ഭരണഘടന ഉയര്‍ത്തുന്ന മനുഷ്യാവകാശങ്ങളുടെ തുറന്ന ലംഘനമാണെന്നു ഞങ്ങള്‍ കരുതുന്നു. ഭരണഘടനയുടെ പാര്‍ട്ട് 3 ലുള്ള ആര്‍ട്ടിക്കിള്‍ 14,15,17,19,21 തൂടങ്ങിയവ ഉറപ്പ് വരുത്തുന്ന സമത്വാവകാശം, അന്തസ്സോടെ ജീവിക്കാനുള്ള അവകാശം, സ്വകാര്യത ഉറപ്പ് വരുത്താനുള്ള അവകാശം, വിവേചനം നേരിടാതിരിക്കാനുള്ള അവകാശം എന്നിവയുടെ നഗ്നമായ ലംഘനമാണ് ഇതിലൂടെ ഉണ്ടായിരിക്കുന്നത്.

മേല്‍ സൂചിപ്പിച്ച കത്തില്‍ പറഞ്ഞിരിക്കുന്ന സിമി ബന്ധം എന്നത് ഉത്തരവാദപ്പെട്ട പോലീസ് ഉദ്യോഗസ്ഥന് വന്ന പിഴവാണെന്ന് മുഖ്യമന്ത്രി പരസ്യമായി സമ്മതിച്ചിട്ടുള്ളതാണ്. അതിനാല്‍ പോലീസ് ഉദ്യോഗസ്ഥനതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്ന് ഞങ്ങള്‍ ആവശ്യപ്പെടുന്നു.

ഈ നിര്‍ഭാഗ്യകരമായ സംഭവം ഞങ്ങളില്‍ പലരുടേയും ജീവിതത്തെ ഗുരുതരമായി ബാധിക്കുന്നതാണ്. പോലീസിന്റെ സംശയദൃഷ്ടിയാര്‍ന്ന നിരീക്ഷണ വലയത്തിലൂടെ ഞങ്ങളുടെ ജീവിത്തെ സാധാരണ നിലയില്‍ മുന്നോട്ടു കൊണ്ടുപോകാനാവില്ല. ഇങ്ങനെയൊരു നോട്ടപ്പുള്ളി പട്ടികയിലുള്‍പ്പെട്ടത് ഞങ്ങളുടെ ജീവിതത്തിന്റെ സാമൂഹ്യവും സാംസ്‌കാരിവും സാമ്പത്തകവുമായ മേഖലകളെ ബാധിക്കും.  അതുകൊണ്ട് മുഖ്യമന്ത്രി ഈ തെറ്റിനെ തിരുത്തുകയും പരസ്യമായി മാപ്പ് പറയുകയും ചെയ്യണമെന്ന് ഞങ്ങളാവശ്യപ്പെടുന്നു. മാധ്യമ പ്രവര്‍ത്തകരും സാമൂഹ്യ പ്രവര്‍ത്തകരും മനുഷ്യാവകാശപ്രവര്‍ത്തകരുമെല്ലാം സര്‍ക്കാരില്‍ ശക്തമായ സമ്മര്‍ദ്ദം   ചെലുത്തി ഞങ്ങളുടെ മനുഷ്യാവകാശം ഉറപ്പാക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.

എന്ന്,

ഫസല്‍ കാതിക്കോട്, സി.ദാവൂദ്, അഡ്വ.ഷാനവാസ്, വി.എം ഇബ്രാഹിം, എ.എം നദ്‌വി, എന്‍.പി ജിഷാര്‍, എസ്. ഖമറുദ്ധീന്‍, ഹാരിസ് എറിയാട്, എ.സക്കീര്‍ ഹുസൈന്‍, റിയാസ് പി.എ, നവാസ് കെ.എ, അബ്ദുല്‍ റഷീദ് കടമ്പോത്ത്, സോളിഡാരിറ്റി യൂത്ത്മൂവ്‌മെന്റ്, മൈനോറിറ്റി വാച്ച്, ഇസ്ലാമിക്, സ്റ്റുഡന്‍സ് അസോസിയോഷന്‍, പ്രബോധനം വാരിക, എം.ഐ.ടി ഹോസ്പിറ്റല്‍, കൊടുങ്ങല്ലൂര്‍, ക്രസന്റ് ഹോസ്പിറ്റല്‍, ആലത്തൂര്‍, കാമല്‍ ബാഗ്‌സ്, കൊച്ചിന്‍ ഓര്‍കിഡ്‌സ്, ക്ലാസ്സി ഡിജിറ്റല്‍, ബദറു (പി.കെ. സീല്‍), ആച്ചീസ്, കെ.എം മുഹമ്മദ് മുക്താര്‍, സജീര്‍, ഹാരിസ് കെ.കെ, ശബീര്‍, സമീര്‍, ജലാലുദ്ധീന്‍ പുല്ലിശ്ശേരി, അലിയാര്‍ കെ.എം, അല്‍ത്താഫ്, ഫസലുറഹ്മാന്‍ മേലാറ്റൂര്‍, ഫായിസ് സി.എം.ആര്‍, ഫാസില്‍ ഫരീദ്, ഹനീഫ് കെ.ടി, അഹ്മ്മദ് സാലിഹ് അന്‍വര്‍, മാഹിന്‍ സി.എ, റഷീദ്. എന്‍, ഖയ്യൂം കൊല്ലിയില്‍ , മുക്താര്‍ കെ.എം, നൂര്‍ കെ.വി, മേലാറ്റൂര്‍, റോഷന്‍ എഫ്.എസ്, ശഫീഖ് ചേന്ദര, അബ്ദുല്‍ ഖാദര്‍, കൊടിഞ്ഞി, അബൂബക്കര്‍, വടക്കാങ്ങര, അത്തീഖ് റഹ്മാന്‍, ഇക്തിയാര്‍ പാങ്, സി., എസ്.ഇബ്രാഹിംകുട്ടി, അബ്ദുസ്സലാം.എന്‍.എം, നൗഫല്‍ വേളം, ഹസീന സാജിദ്, ഫിറോസ് തിരൂര്‍ക്കാട്, ഹക്കീം, ഫൈസല്‍ മിമ്മി, നിസാം, അബ്ദുല്‍ റഷീദ് കടമ്പോട്ട്, സാജിദ് റഹ്മാന്‍, ശബീര്‍ കരീം, സാബു ബിന്‍ ഹബീബ്, ഹാരിസ്, റാഷിദ്, റിയാസ് കൊടുങ്ങല്ലൂര്‍, നിയാസ്, മുഹമ്മദ് സീതി, മുഹമ്മദ് റഷീദ്, ഫസലുറഹ്മാന്‍, ഹുമയൂണ്‍ കബീര്‍, ആലിയാര്‍ കെ.എം, മുജീബുല്ലാ കെ.വി, ടി.സി മെഹ്ബൂബ്, മുഹമ്മദ് ഇസ്ഹാക് മദാരി, മൊയ്തു ചാലിക്കല്‍, അബ്ദുല്‍ അഹദ്, അലി മോഡേണ്‍, ഹാരിസ് കന്നിപ്പൊഴിയില്‍, മുഹമ്മദ് റഫീഖ് തങ്ങള്‍, പി.എ.മുഹമ്മദ്, ഷെമീര്‍ ഇടുക്കി, ഫസല്‍ സലീം ഈരാറ്റുപേട്ട.






8 Responses to “‘നോട്ടപ്പുള്ളി’കള്‍ പ്രതികരിക്കുന്നു…”

  1. anu jacob

    ഈ മുകളില്‍ പേര് കാണിച്ചവരുടെ ലിസ്ടിലൂടെ കണ്ണ് പായിച്ചപ്പോള്‍ തന്നെ സര്‍ക്കാരിന് തെറ്റ് പറ്റിയിട്ടില്ല എന്ന് മനസ്സിലായി…ഇതില്‍ കാണിച്ചിട്ടുള്ള പലരുടെയും ജിഹാദിസം നന്നായി അറിയാം..ഡൂല്‍ ന്യൂസിനും അത്തരം താല്‍പ്പര്യങ്ങള്‍ ഉണ്ടോ ?

  2. FEROZ

    മുസ്ലിം പേരുകള്‍ ഉള്ളവരെല്ലാം ജിഹാദിസത്തിന്റെ വക്താക്കള്‍ എന്ന മലോരമയുടെ അതെ വാദം!!!!!!!!!!!!!!!!!!!!!!!!!!!!! അനു ജേക്കബ് മുന്‍വിധിയില്‍ നിന്നും മാറി നിന്ന് ചിന്തിക്കുക

  3. Nizar

    അനുജാ ക്കോപ്പിനെ പോലുള്ളവര്‍ കശാപ്പുലിസ്റ്റിലൂടെ കണ്ണുപായിക്കുമ്പോള്‍ കാണുന്നത് മുസ്ലീം പേരുകളാണെങ്കില്‍ സന്തോഷത്താല്‍ ആവേശഭരിതരാവാന്‍ കാരണം പടിഞ്ഞാറിന്‍റെ നാറിയ സംസ്ക്കാരത്തിനെതിരുനില്‍ക്കുന്നതില്‍ മുന്‍ പന്തിയില്‍ മുസ്ലീങ്ങളാണെന്നതാണ്. അസത്യത്തിനെതിരേയും, അധര്‍മ്മത്തിനെതിരേയും നാവുചലിപ്പിക്കുന്നതുപോലും ജിഹാദാണ്. അതുകൊണ്ട് താങ്കളെപ്പോലുള്ള പടിഞ്ഞാറിന്‍റെ സ്തുതിപാടകര്‍ക്ക് കണ്ണിലെ കരടായി എന്നും ഞങ്ങള്‍ മുന്നിലുണ്ടാകും..!

  4. ajmal herfy

    പ്രിയ അനു ജേക്കബ്‌,സര്‍ക്കാരിനു തെറ്റു പറ്റണമായിരുന്നെങ്കില്‍ താങ്കളുടെ പേരും ഉണ്ടാവണമായിരുന്നെന്നാണോ ഉദ്ദേശിച്ചത്?അതിരിക്കട്ടെ…..ഒരു പക്ഷേ താങ്കളുടെ വിലാസവും ഉണ്ടായിരുന്നുവെങ്കില്‍ എന്തായിരിക്കാം പ്രതികരണം?അതും ഇരിക്കട്ടെ…..ഈ ലിസ്റ്റില്‍ ഉള്ളവരുടെ ജിഹാദിസം ഒന്ന് പറഞ്ഞു തരാമോ….?ജിഹാദ്‌ എന്ന പദത്തിന്റെ അര്‍ത്ഥവും അര്‍ത്ഥതലങ്ങളും സഹോദരന് ഒന്ന് മനസ്സിലാക്കാന്‍ ശ്രമിച്ചു കൂടെ?അല്ലാതെ ഒരു അറബി പദം ആയത് കൊണ്ട് മാത്രം പക്ഷപാതപരമായി കാണാമോ?ജിഹാദ്‌ എന്നതിനു ത്യാഗപരിശ്രമം എന്നേ അര്‍ഥമുള്ളൂ.വിശുദ്ധയുദ്ധം എന്ന അര്‍ത്ഥത്തിലുള്ള ജിഹാദിനെ ഇസ്ലാം പരിചയപ്പെടുത്തുന്നില്ല.വിശുദ്ധയുദ്ധത്തിനു സമാനമായ ഒരു അറബിപദം ഖുര്‍ആനില്‍ കണ്‌ടെത്താനാവില്ല.ഈ ലിസ്റ്റിലെ എത്ര പേരെ താങ്കള്‍ക്ക് അറിയാം…?അനു ജേക്കബ്‌ എന്ന നാമം അനു യ’കൂബ്‌ എന്നും വായിക്കാം…എബ്രഹാം,അബ്രഹാം എന്നിവക്ക് ഇബ്രാഹിം എന്നതിനോടുള്ള സാമ്യം പോലെ…അത് കൊണ്ട്;മുസ്ലിം പേരുകള്‍ കാണുമ്പോ മാത്രം ഉണ്ടാവുന്ന ഈ ജിഹാദിസം നല്ലതാണോ?സഹോദരന്റെ പ്രതികരണം പ്രതീക്ഷിക്കുന്നു…….

  5. Anees cp..

    Anu jacob,alpamengilum manushyatham ulkond comment cheyu..

  6. machan

    the Muslims wearing western dresses and arguing against westernism….the problem is most of them has no brain to understand what they doing…….that is why USA easily conquers Muslim countries…..at first go to school regularly
    jihad cannot make an end to western colonialism….
    Jihad will make an end to Muslim community itself…..thats what happends now.every person out of jihad may be jailed .

  7. anu

    @അനുജകബ്, സര്‍കാരിനെ തെറ്റ് പറ്റിയിട്ടു ഇലെങ്കല്‍ അത് തെളിയകന്നുള്ള ബാധ്യത കൂടി കാണിച്കനേം . അല്ലാതെ ഇരുട്ടില്‍ തപ്പുക അല്ല വേണ്ടാതെ ..

  8. kumar

    Constitution allowing right for doing things which ഈസ്‌ applicable to others too .I have worked so many years in middle east.my best friends are of Muslims, even though i am Hindu..but in the other hand in all religion certain peoples are becoming extremists due to some unknown reasons which know to them alone.Hence my request is to cooperate with any agency to find out all ………………..religions-Hindu,musalman,christian,, whatever it maybe

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.