എഡിറ്റര്‍
എഡിറ്റര്‍
ഇ.എഫ്.എല്‍ നിയമത്തില്‍ ഭേദഗതി ആവശ്യപ്പെട്ട് ശുപാര്‍ശ
എഡിറ്റര്‍
Friday 3rd January 2014 12:40pm

western

തിരുവനന്തപുരം: ഇ.എഫ്.എല്‍ നിയമത്തില്‍ ഭേദഗതി വരുത്താന്‍ വിധഗ്ധ സമിതിയുടെ ശുപാര്‍ശ.

കസ്തൂരിരംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ച് പഠിക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ നിയോഗിച്ച സമിതയുടേതാണ് ശുപാര്‍ശ.

അഞ്ചേക്കറുള്ള കര്‍ഷകരെ ഇ.എഫ്.എല്‍ പരിധിയില്‍ നിന്ന് ഒഴിവാക്കാനും വിദഗ്ധ സമിതി ശുപാര്‍ശ ചെയ്തു.

അനധികൃത ക്വാറികള്‍ സംബന്ധിച്ച് വിജിലന്‍സ് അന്വേഷണം വേണമെന്നും ശുപാര്‍ശയില്‍ പറയുന്നുണ്ട്. ഇതുസംബന്ധിച്ച് റിപ്പോര്‍ട്ട് ഇന്ന് മുഖ്യമന്ത്രിക്ക് കൈമാറും.

പരിസ്ഥിതി ദുര്‍ബല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനുള്ള നിയമമാണ് ഇ.എഫ്.എല്‍ നിയമം.

പശ്ചിമഘട്ടത്തിലെ പരിസ്ഥിതിലോല പ്രദേശങ്ങള്‍ സംരക്ഷിക്കുന്നതിനായി സമര്‍പ്പിക്കപ്പെട്ട കസ്തൂരി രംഗന്‍ റിപ്പോര്‍ട്ട് സംബന്ധിച്ചുള്ള വ്യാപകമായി പരാതികള്‍ ഉയര്‍ന്ന സാഹചര്യത്തിലാണ് പരാതികള്‍ പഠിക്കാന്‍ സര്‍ക്കാര്‍ വിദഗ്ധ സമിതി രൂപവത്ക്കരിച്ചത്.

സമതിക്ക് മുമ്പായി സമര്‍പ്പിക്കപ്പെട്ട പരാതികളിലേറെയും ഇ.എഫ്.എല്‍ നിയമത്തെക്കുറിച്ചാണ്. ഈ സാഹചര്യത്തില്‍ ഇ.എഫ്.എല്‍ നിയമം റദ്ദാക്കാന്‍ ശുപാര്‍ശ ചെയ്യുമെന്ന് വിദഗ്ധസമിതി നേരത്തെ അറിയിച്ചിരുന്നു.

Advertisement