എഡിറ്റര്‍
എഡിറ്റര്‍
40,000 ഏക്കറിന്റെ ഇ.എഫ്.എല്‍ കേസുകള്‍ അഡ്വ.ജനറല്‍ അട്ടിമറിക്കുന്നു
എഡിറ്റര്‍
Tuesday 26th November 2013 11:10am

efl

എറണാകുളം: 2003 ലെ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശ ഇ.എഫ്.എല്‍ നിയമവുമായി ബന്ധപ്പെട്ട 50 ലധികം കേസുകള്‍ അഡ്വക്കറ്റ് ജനറല്‍ ദണ്ഡപാണി അട്ടിമറിക്കുന്നതായി തെളിവ്.

2008 മുതല്‍ തോട്ടമുടമകള്‍ക്ക് വേണ്ടി അഡ്വക്കേറ്റ് ജനറല്‍ കെ.പി ദണ്ഡപാണി ഹാജരായതിന്റെ തെളിവുകള്‍ പുറത്തായി.

ഹൈക്കോടതിയില്‍ നിലവിലുള്ള എല്ലാ കേസുകളും ഇ.എഫ്.എല്‍ നിയമത്തിന്റെ ഭരണഘടനാ സാധുത ചോദ്യം ചെയ്യുന്നതിനായി വന്‍കിട തോട്ടമുടമകള്‍ നല്‍കിയതാണ്.

40,000 ലധികം ഏക്കര്‍ പരിസ്ഥിതി ദുര്‍ബ്ബല പ്രദേശം വനഭൂമിയായി സംരക്ഷിക്കുന്നതാണ് പ്രസ്തുത നിയമം.

പ്രസ്തുത കേസ് നടത്തുന്നതിനായി തോട്ടമുടമകള്‍ ‘പ്ലാന്റെഴ്‌സ് ഫോറം’ എന്ന സംഘടന വഴി സിറ്റിങ്ങിന് ലക്ഷക്കണക്കിന് രൂപ വാങ്ങുന്ന സുപ്രീം കോടതിയിലെ സീനിയര്‍ അഭിഭാഷകരെയാണ് ഇതുവരെ ഹാജരാക്കിയത്.

40,000 ഏക്കറിലധികം വരുന്ന ഇ.എഫ്.എല്‍ ഭൂമികളുടെ കേസ് ബുധനാഴ്ച്ച അന്തിമ വാദത്തിലേക്ക് നീങ്ങുന്ന ഈ സാഹചര്യത്തില്‍ സര്‍ക്കാരിന്റെ വാദം അങ്ങേയറ്റം ദുര്‍ബ്ബലമാണ്.

അഡ്വ.ജനറല്‍ ദണ്ഡപാണി ആണ് സര്‍ക്കാരിനായി കേസ് വാദിക്കുന്നത്. ഈ കേസില്‍ നിലവിലുള്ള ഒരെണ്ണം തോട്ടം ഉടമയ്ക്ക് വേണ്ടി കൊടുക്കുകയും സര്‍ക്കാരിനെതിരെ ഇതുവരെ വാദിക്കുകയും ചെയ്ത ദണ്ഡപാണിയാണ് ഇപ്പോള്‍ സര്‍ക്കാരിന്റെ ഭാഗം വാദിക്കുന്നത്.

ഇ.എഫ്.എല്‍ നിയമം ഭരണഘടനാവിരുദ്ധമാണെന്നും നിയമം റദ്ദാക്കണമെന്നും കെ.പി ദണ്ഡപാണി 2008 മുതല്‍ ഹൈക്കോടതിയില്‍ രണ്ട് ഹര്‍ജികളില്‍ വാദിച്ചിരുന്നു.

സുപ്രീംകോടതിയില്‍ നിന്ന് മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവരണമെന്ന വനംവകുപ്പിന്റെ ആവശ്യം തള്ളി അഡ്വക്കേറ്റ് ജനറല്‍ തന്നെ ഈ കേസില്‍ ഹാജരാവുന്നത് ഇതോടെ വന്‍വിവാദമാവുകയാണ്.

നവോദയാ അപ്പച്ചന്റെ ഇ.എഫ്.എല്‍ കേസ് ഫയല്‍ ചെയ്തത് ദണ്ഡപാണി അസോസിയെറ്റ്‌സ് ആണ്. ആക്റ്റ് റദ്ദാക്കണമെന്നാണ് അവരുടെ ആവശ്യം. മകന്‍ മില്ലു ദണ്ഡപാണി ഒപ്പിട്ടത് രേഖകളില്‍ വ്യക്തമാണ്.

കോടിക്കണക്കിന് രൂപയുടെ ഭൂമിയുമായി ബന്ധപ്പെട്ടതാണ് ഈ കേസ്. അതേസമയം തോട്ടം ഉടമകള്‍ സുപ്രീംകോടതിയിലെ ഭരണഘടനാ വിദഗ്ധരായ മുതിര്‍ന്ന അഭിഭാഷകരെ കൊണ്ടുവന്നിട്ടും സര്‍ക്കാര്‍ ഇക്കാര്യം പരിഗണിച്ചിട്ടില്ല.

മുന്‍ വനംമന്ത്രി ഗണേഷ് കുമാര്‍ ഇക്കാര്യം രേഖാമൂലം ആവശ്യപ്പെട്ടിരുന്നു. അഡ്വ.ജനറല്‍ ആണ് അത് തടഞ്ഞതെന്നാണ് അറിയുന്നത്. ഇത് ആരുടെ താല്‍പ്പര്യം സംരക്ഷിക്കാനാണെന്ന് വ്യക്തമല്ല.

കേസില്‍ സര്‍ക്കാര്‍ തോല്‍ക്കുമെന്നും ഇ.എഫ്.എല്‍ ആക്റ്റ് തന്നെ റദ്ദാക്കപ്പെടുമെന്നുമാണ് തോട്ടമുടമകള്‍ ഇപ്പോള്‍ പറയുന്നത്.
അഡ്വ. ജനറലിന്റെ വാദം അങ്ങേയറ്റം ദുര്‍ബ്ബലമാണെന്ന വാദം പല കോണുകളില്‍ നിന്നും ഉയരുന്നുണ്ട്.

efl2

 

 

 

 

 

 

 

 

 

 

 

 

 

 

efl3

Advertisement