Categories

ഇ-കോളി ചര്‍ച്ച ചെയ്യാന്‍ അടിയന്തിരയോഗം വിളിച്ചു

സ്വിറ്റ്‌സര്‍ലന്റ്: യൂറോപ്പിനെ പരിഭ്രാന്തിയിലാക്കിയ ഇ കോളി രോഗത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ യൂറോപ്യന്‍ യൂണിയന്റെ കാര്‍ഷിക മന്ത്രിമാരുടെ അടിയന്തിര യോഗം വിളിച്ചു. മാരകമായ ഈ ബാക്ടീരിയയുടെ ഉറവിടം എവിടെയാണെന്നതിനെക്കുറിച്ചും സ്വീകരിക്കേണ്ട പ്രതിരോധ നടപടികളെക്കുറിച്ചും യോഗത്തില്‍ ചര്‍ച്ച ചെയ്യും.

നേരത്തേ ഈകോളിയുടെ ഉറവിടം ജര്‍മ്മനിയാണെന്ന് റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ ഇത് തെറ്റാണെന്നാണ് പ്രാഥമികപരിശോധനാ ഫലങ്ങള്‍ വ്യക്തമാക്കിയിരിക്കുന്നത്. ജര്‍മ്മനിയിലെ സൗത്ത് ഹാംബര്‍ഗില്‍ നിന്നുള്ള ബീന്‍സാണ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

ഇ കോളി ബാക്ടീരിയയുടെ പ്രഭാവംമൂലം ഇതുവരെയായി 22 ആളുകള്‍ മരിച്ചിട്ടുണ്ട്. വിവിധ യൂറോപ്യന്‍ രാഷ്ട്രങ്ങളിലായി ഏതാണ്ട് 3000ലധികം പേര്‍ ഇ കോളി ബാധിച്ച് ആശുപത്രിയില്‍ ചികില്‍സ തേടിയിട്ടുണ്ട്. സ്‌പെയിനില്‍ നിന്നാണ് ഇ കോളി ബാക്ടീരിയയുടെ ഉല്‍ഭവം എന്നായിരുന്നു നേരത്തേയുണ്ടായിരുന്ന ആരോപണം.

ഇ കോളി ബാക്ടീരിയയുടെ ആക്രമണം തുടങ്ങിയതോടെ സ്‌പെയിനിലെ കര്‍ഷകര്‍ക്ക് ഓരോ ആഴ്ച്ചയിലും ഏതാണ്ട് 220 മില്യണ്‍ പൗണ്ടോളം നഷ്ടമാകുന്നുണ്ട് എന്നാണ് റിപ്പോര്‍ട്ട്.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.