എഡിറ്റര്‍
എഡിറ്റര്‍
മൂന്ന് നഗരങ്ങളില്‍ ഇ-ക്ലാസ് പദ്ധതി നടപ്പിലാക്കി
എഡിറ്റര്‍
Saturday 3rd January 2015 4:22pm

e-class-01

റിയാദ്:  കിങ് അബ്ദുള്ള ബിന്‍ അബ്ദുള്‍ അസീസ് പൊതു വികസന പദ്ധതിയുടെ ഭാഗമായി മൂന്ന് നഗരങ്ങളില്‍ ഇ-ക്ലാസ് പദ്ധതി നടപ്പിലാക്കി. മൂന്ന് നഗരങ്ങളില്‍ 10 സ്‌കൂളുകളിലാണ് പദ്ധതി നടപ്പാക്കിയിരിക്കുന്നത്.

റിയാദ്, ജിദ്ദ, അല്‍-സുല്‍ഫി എന്നീ നഗരങ്ങളിലെ സ്‌കൂളുകളിലാണ് ഇ-ക്ലാസുകള്‍ സ്ഥാപിച്ചിരിക്കുന്നത്. ശരാശരി നിലവാരത്തിലുള്ള കുട്ടികള്‍ മുമ്പേ തന്നെ സയന്‍സ്, കണക്ക് എന്നീ വിഷയങ്ങളിലെ ഇ-ക്ലാസുകളില്‍ പങ്കെടുത്തിട്ടുണ്ട്.

ഇതിലൂടെ അവര്‍ക്ക് വലിയ വിജയം നേടാനും കഴിഞ്ഞിട്ടുണ്ട്. തത്‌വീര്‍ കമ്പനിയാണ് പദ്ധതി നടപ്പാക്കിയിിക്കുന്നത്. വിദ്യാഭ്യാസ മന്ത്രി ഖാലെദ് അല്‍ ഫൈസല്‍ രാജകുമാരന് തത്‌വീര്‍ അധികൃതര്‍ പദ്ധതി വിശദീകരിച്ച് കൊടുത്തു.

ഈ സ്‌കൂളിലെ അധ്യാപകരുടെ കുറവ് പരിഹരിക്കക എന്ന ലക്ഷ്യം കൂടി ഈ പദ്ധതിക്കുണ്ട്. തത്‌വീര്‍ ആസ്ഥാനത്ത് വച്ചായിരിക്കും എനി അധ്യാപകര്‍ ക്ലാസെടുക്കുക. വ്യത്യസ്ത സ്‌കൂളിലെ കുട്ടികള്‍ക്ക് ഇതിലൂടെ ഒരേസമയം ക്ലാസെടുക്കാന്‍ കഴിയും.

ഒരോ ക്ലാസിന് ശേഷവും കുട്ടികള്‍ക്കുള്ള ഹോംവര്‍ക്കുകളും പരീക്ഷകളും ഇന്റര്‍നെറ്റില്‍ അപ്ലോഡ് ചെയ്യും.

Advertisement