റിയാദ്: ന്യൂ ഏജ് ഇന്ത്യ സാംസ്‌കാരിക വേദിയുടെആഭിമുഖ്യത്തില്‍ മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവും മുന്‍മന്ത്രിയുമായ ഇ. ചന്ദ്രശേഖരന്‍ നായരുടെ അനുശോചനയോഗം സംഘടിപ്പിച്ചു.

Subscribe Us:

ബത്ത ഷിഫ അല്‍ ജസീറഓഡിറ്റോറിയത്തില്‍ സംഘടിപ്പിച്ച യോഗത്തില്‍ റിയാദിലെസാംസ്‌കാരിക രംഗത്തെ പ്രമുഖര്‍ പങ്കെടുത്തു.തത്വാധിഷ്ഠിത രാഷ്ട്രീയ പ്രവര്‍ത്തനത്തില്‍ അടിയുറച്ചുനിന്ന കമ്യൂണിസ്റ്റും,കേരള സംസ്ഥാന വികസനത്തിന് സമഗ്രസംഭാവന നല്‍കിയ ഭരണാധികാരിയുമായിരുന്നു ഇ.ചന്ദ്രശേഖരന്‍ നായര്‍.

കേരളത്തിലെ പൊതു വിതരണരംഗത്തെയും, ടൂറിസം – സഹകരണ മേഖലയെയുംഇന്ത്യയിലെ തന്നെ മികവുറ്റതാക്കിയ ദീര്‍ഘ വീക്ഷണമുള്ളഭരണാധികാരി എന്ന നിലയിലായിരിക്കും ഇ.ചന്ദ്രശേഖരന്‍ നായരെ കേരളം ഓര്‍ക്കുകയ്യെന്നുഅനുശോചന പ്രമേയത്തില്‍ പറഞ്ഞു.

വ്യക്തിജീവിതത്തിലും പൊതുജീവിതത്തിലുംകാത്തുസൂക്ഷിച്ചിരുന്ന മിതത്വവും എളിമയും, ഏറ്റെടുക്കുന്നജോലിയോടുള്ള ആത്മാര്‍ഥതയും അത് അന്യാദൃശമായവൈഭവത്തോടെ പൂര്‍ത്തീകരിക്കാനുള്ള കഴിവും,പൊതുരംഗത്ത് നില്‍ക്കുന്നവരില്‍ നിന്നും ജനംപ്രതീക്ഷിക്കുന്ന ഇത്തരം ഗുണങ്ങളെല്ലാം അദ്ദേഹത്തില്‍ നിന്നും പൊതുപ്രവര്‍ത്തകര്‍ക്ക് കണ്ട്മനസിലാക്കാവുന്നതാണ് എന്നു അനുശോചന യോഗത്തില്‍പങ്കെടുത്തവര്‍ അഭിപ്രായപ്പെട്ടു.

സക്കീര്‍ വടക്കുംതലഅധ്യക്ഷത വഹിച്ച യോഗത്തില്‍ ന്യൂ ഏജ് സെക്രട്ടറിഷാനവാസ് അനുശോചന പ്രമേയം അവതരിപ്പിച്ചു. അഷറഫ് വടക്കേവിള, ഷൌക്കത്ത് നിലമ്പൂര്‍,ജോസഫ് അതിരുങ്കല്‍,നവാസ് വെള്ളിമാട്, സത്താര്‍ താമരത്ത്, സത്താര്‍ കായംകുളം, അബ്ദുള്ള വല്ലാഞ്ചിറ, ഉബൈദ് എടവണ്ണ,അര്‍ശുല്‍ അഹമ്മദ്,ജയന്‍ കൊടുങ്ങല്ലൂര്‍, അയ്യൂബ്കരുപടന്ന എന്നിവര്‍ സംസാരിച്ചു.

റിപ്പോര്‍ട്ട് :ഷിബു ഉസ്മാന്‍ ,റിയാദ് ബ്യുറോ