എഡിറ്റര്‍
എഡിറ്റര്‍
വില്ലേജ് ഓഫീസില്‍ എത്തുന്നവരെ രണ്ടു തവണയില്‍ കൂടുതല്‍ നടത്തരുത്; അപേക്ഷ നിരസിക്കുന്നെങ്കില്‍ കാരണം എഴുതി നല്‍കണം: കര്‍ഷക ആത്മഹത്യയില്‍ കര്‍ശന നിലപാടുമായി റവന്യൂമന്ത്രി
എഡിറ്റര്‍
Thursday 22nd June 2017 4:18pm

കോഴിക്കോട്: കോഴിക്കോട്ടെ കര്‍ഷക ആത്മഹത്യയെ തുടര്‍ന്ന് കര്‍ശന നിലപാടുമായി റവന്യൂമന്ത്രി ഇ. ചന്ദ്രശേഖരന്‍. വിവിധ ആവശ്യങ്ങള്‍ക്കായി വില്ലേജ് ഓഫീസില്‍ എത്തുന്നവരെ രണ്ട് തവണയില്‍ കൂടുതല്‍ നടത്തരുതെന്നും ആവശ്യം നടപ്പാക്കാന്‍ കഴിഞ്ഞില്ലെങ്കില്‍ അത് രേഖാമൂലം അറിയിക്കണമെന്നും മന്ത്രി പറഞ്ഞു.

നികുതി അടയ്ക്കുന്നതിന് കാലതാമസം വരുത്തുന്നത് ആവര്‍ത്തിക്കരുത്. നികുതി സ്വീകരിക്കാന് കഴിയില്ലെങ്കില്‍ അത് എന്തുകൊണ്ടെന്ന് എഴുതി നല്‍കണമെന്നും ലാന്‍ഡ് റവന്യൂ കമ്മീഷണര്‍ക്ക് നല്‍കിയ നിര്‍ദേശത്തില്‍ മന്ത്രി പറയുന്നു.

കര്‍ഷകന്റെ ആത്മഹത്യയില്‍ വില്ലേജ് അസിസ്റ്റന്റിനെ സസ്പെന്റ്് ചെയ്തിരുന്നു. കര്‍ഷകന്‍ ആത്മഹത്യ ചെയ്ത സംഭവം ഗൗരവകരമായ വിഷയമാണെന്ന് നേരത്തെ മന്ത്രി ഇ. ചന്ദ്രശേഖരന്‍ പ്രതികരിച്ചിരുന്നു. വിഷയത്തില്‍ കളക്ടറോട് റിപ്പോര്‍ട്ട് ആവശ്യപ്പെട്ടതായും മന്ത്രി അറിയിച്ചിരുന്നു.


Dont Miss എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്യണമെങ്കില്‍ എനിക്ക് വഴങ്ങണം; പരാതിയുമായ ചെന്ന ബലാത്സംഗ ഇരയോട് യു.പി പൊലീസ് ഉദ്യോഗസ്ഥന്‍


അതേസമയം, പ്രശനത്തിന് പരിഹാരം കാണാതെ പിന്മാറില്ലെന്ന് പറഞ്ഞ് സമീപവാസികളും നാട്ടുകാരും വില്ലേജ് ഓഫീസ് പരിസരത്ത് പ്രതിഷേധിക്കുകയാണ്.

താഴത്തങ്ങാടി കാവില്‍ പുരയിടം വീട്ടില്‍ ജോയ് ആണ് ഇന്നലെ തൂങ്ങി മരിച്ചത്. നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കമായിരുന്നു ആത്മഹത്യയിലേക്ക് നയിച്ചത്. കോഴിക്കോട് ചെമ്പനോട് വില്ലേജ് ഓഫീസിലായിരുന്നു കര്‍ഷകന്‍ ആത്മഹത്യ ചെയ്തത്. നേരത്തെ വില്ലജ് ഓഫീസിനു മുന്നില്‍ രണ്ട് തവണ നിരാഹാര സമരം നടത്തിയ ആളാണ് മരിച്ച ജോയ്.

ഇന്നലെ രാത്രി 9:30-ഓടെയാണ് ജോയിയെ വില്ലേജ് ഓഫീസില്‍ ആത്മഹത്യ ചെയ്ത നിലയില്‍ കണ്ടെത്തിയത്. രണ്ട് വര്‍ഷത്തോളമായി നികുതി സ്വീകരിക്കാത്തതുമായി ബന്ധപ്പെട്ട തര്‍ക്കം നിലനിന്നിരുന്നു.

Advertisement