Categories

യു.ജി.സി-നെറ്റ് പാസാകുന്നവര്‍ക്ക് ഇനി ഈ-സര്‍ട്ടിഫിക്കറ്റ്

ന്യൂദല്‍ഹി: സാങ്കേതിക മുന്നേറ്റത്തിന്റെ ഗുണഫലങ്ങള്‍ ഉന്നതവിദ്യാഭ്യാസരംഗത്തേക്കും വ്യാപിപ്പിക്കാനൊരുങ്ങുകയാണ് യൂണിവേഴ്‌സിറ്റി ഗ്രാന്റ് കമ്മീഷന്‍. യു.ജി.സിയുടെ ദേശീയ യോഗ്യതാ പരീക്ഷ (നെറ്റ്) പാസാകുന്നവര്‍ക്ക് ഇനി ഈ-സര്‍ട്ടിഫിക്കറ്റ് നല്‍കാനാണ് നീക്കം.

ഏറ്റവും വേഗത്തില്‍ സര്‍ട്ടിഫിക്കറ്റ് നല്‍കുകയെന്ന ലക്ഷ്യത്തിന്റെ അടിസ്ഥാനത്തിലാണ് പുതിയ നീക്കമെന്ന് കേന്ദ്ര മാനവ വിഭവശേഷി മന്ത്രാലയം അറിയിച്ചു. ഇതോടെ നെറ്റ് പാസായ 15,000ത്തിലധികം ആളുകള്‍ക്ക് നെറ്റിലൂടെ സര്‍ട്ടിഫിക്കറ്റ് ഡൗണ്‍ലോഡ് ചെയ്ത് എടുക്കാനാകും. ജെ.ആര്‍.എഫ് പാസായവര്‍ക്കും ഈ-സര്‍ട്ടിഫിക്കറ്റ് ലഭ്യമാകും.

ഏതാണ്ട് അഞ്ചുലക്ഷത്തിലധികം ആളുകളാണ് ഓരോ വര്‍ഷവും നെറ്റ്-ജെ.ആര്‍.എഫ് പരീക്ഷയെഴുതുന്നത്. ഓരോ വര്‍ഷവും 15,000ലധികം പേര്‍ പരീക്ഷ പാസാകുന്നുണ്ട്. സര്‍ട്ടിഫിക്കറ്റ് ലഭിക്കാന്‍ ഇതുവരെ ആറുമാസം വേണ്ടിയിരുന്നെങ്കില്‍ ഇനി വെറും ആറുദിവസത്തിനുള്ളില്‍ ഇത് ലഭ്യമാകും.

LEAVE YOUR COMMENTS

Press ctrl+g to toggle between English and Malayalam.